ഇനീഷ്യല്‍ പബ്ലിക് ഓഫറാണ് ഐപിഒ, അതേ സമയം ഫോളോ ഓണ്‍ ഓഫറാണ് എഫ്പിഒ. ഇവ തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്. ഓഹരി വിപണികളുമായി ബന്ധപ്പെട്ടാണ് ഈ വാക്കുകള്‍ ഉപയോഗിക്കാറുള്ളത്. പ്രധാനപ്പെട്ട വ്യത്യാസം ഐപിഒ എന്നത് ഓഹരികള്‍ ആദ്യമായി പ്രഖ്യാപിക്കുമ്പോഴുള്ളതാണ്.
എഫ്പിഒ എന്നത് അതിനെ പിന്തുടര്‍ന്നു വരുന്ന എപ്പോഴത്തേതും ആകാം. എന്നാല്‍ രണ്ടിന്റെയും ലക്ഷ്യം ഒന്നു തന്നെയാണ്. പൊതു വിപണിയില്‍ നിന്നും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സമാഹരിക്കുകയാണ് ലക്ഷ്യം. ഐപിഒ കമ്പനിയുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമാണെങ്കില്‍ എഫ്പിഒ അങ്ങനെ ആയി കൊള്ളണമെന്നില്ല.
ചിലപ്പോള്‍ കമ്പനി പ്രമോട്ടര്‍മാരുടെ ഓഹരികള്‍ കൊടുത്തു തീര്‍ക്കാനും എഫ്പിഒ പ്രഖ്യാപിക്കാറുണ്ട്. ഐപിഒ വാങ്ങുമ്പോള്‍ റിസ്‌കുണ്ട്. കാരണം ഓഹരിയുടെ വില എങ്ങോട്ടു പോകുമെന്ന് അറിയില്ല. എന്നാല്‍ എഫ്പിഒയില്‍ ഓഹരി നേരത്തെ തന്നെ വിപണിയിലുള്ളതുകൊണ്ട് ഉചിതമായ തീരുമാനമെടുക്കാനാകും.