ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള ദിവസം അടുത്തു വരികയാണ്. നികുതി സര്‍മിപ്പിക്കാന്‍ പോകുന്ന ഒരാളുടെ മനസ്സില്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ന്നു വരും. ഈ റിട്ടേണ്‍ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല, നമുക്കു തന്നെ എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമാണിത്. പക്ഷേ, ഈ സമയത്ത് പല ചോദ്യങ്ങളും കടന്നുവരാനിടയുണ്ട്. അവയില്‍ പ്രധാനപ്പെട്ട എട്ടെണ്ണം പരിശോധിക്കാം.
1 കഴിഞ്ഞ രണ്ടു വര്‍ഷമായി ചെയ്തിട്ടില്ല, ഇപ്പോ വേണോ?
നികുതി അടയ്ക്കാന്‍ വേണ്ടത്ര വരുമാനമുണ്ട്. ചില വര്‍ഷങ്ങള്‍ അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി അടയ്ക്കണോ? ഒറ്റ വാക്കില്‍ ഉത്തരം അടച്ചേ പറ്റൂ.
നികുതി നല്‍കേണ്ട വരുമാനമുണ്ടായിട്ടും ഇതുവരെ അടയ്ക്കാതിരിക്കുന്നവര്‍ക്കും പല കാരണങ്ങള്‍ ചില വര്‍ഷങ്ങള്‍ അടയ്ക്കാന്‍ കഴിയാതെ പോയവര്‍ക്കും ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു അവസരം കൂടി അനുവദിച്ചിട്ടുണ്ട്. അത് പരമാവധി ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്. ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും പരസ്പരം ഘടിപ്പിക്കുകയും എല്ലാ കാര്യത്തിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുകയും ചെയ്യുന്നതോടെ ഒറ്റ ക്ലിക്കില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു സാധിക്കും. വരുമാനമുള്ള എല്ലാവരും റിട്ടേണ്‍ കൊടുക്കുന്നത് നല്ലതാണ്.
ശമ്പള വരുമാനക്കാര്‍ക്ക് ഉടമയില്‍ നിന്നു ലഭിക്കുന്ന ഫോം 16 ഉപയോഗിച്ചാണ് റിട്ടേണ്‍ പൂരിപ്പിക്കേണ്ടത്. അഞ്ചു ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ക്ക് ഇ ഫയലിങ് നിര്‍ബന്ധമാണ്. റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ ലഭിക്കുന്ന മെച്ചങ്ങള്‍ എന്തൊക്കെയാണെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?. ബാങ്ക് വായ്പകള്‍ക്ക് രണ്ടു വര്‍ഷത്തെ ട്ാക്‌സ് റിട്ടേണ്‍ നിര്‍ബന്ധമാണ്. വിവിധ രാജ്യങ്ങളിലെ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ പല എംബസികളും മൂന്നു വര്‍ഷത്തെ റിട്ടേണ്‍ ആവശ്യപ്പെടാറുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ടാക്‌സ് റീഫണ്ട് കിട്ടാന്‍ കൃത്യമായ കണക്ക് കൊടുത്തേ പറ്റൂ.
2 പലിശ വരുമാനത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം?
ഏതൊക്കെ നിക്ഷേപങ്ങളുടെ പലിശയാണ് ടാക്‌സ് റിട്ടേണില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് അറിയാമോ? പലിശ വരുമാനവും മൊത്തം വരവില്‍ കൂട്ടണം.
ഫിക്‌സഡ് ഡിപ്പോസിറ്റ് പലിശ(മുഴുവന്‍)
സേവിങ്‌സ് ബാങ്ക് എക്കൗണ്ട്( നികുതി ഒഴിവിന് അര്‍ഹതയുണ്ട് 80ടിടിഎ പ്രകാരം)
റിക്കറിഡ് ഡിപ്പോസിറ്റ്-പലിശ(മുഴുവന്‍ഃ
പോസ്റ്റ് ഓഫീസ് സേവിങ്‌സ് എക്കൗണ്ട്-( നികുതി ഒഴിവിന് അര്‍ഹതയുണ്ട് 80ടിടിഎ പ്രകാരം)
പോസ്റ്റ് ഓഫീസ് ടേം ഡിപ്പോസിറ്റ്-പലിശ(മുഴുവന്‍)
പോസ്റ്റ് ഓഫീസ് റിക്കറിങ് ഡിപ്പോസിറ്റ്-പലിശ(മുഴുവന്‍)
കിസാന്‍ വികാസ് പത്ര-പലിശ മുഴുവന്‍
നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഹിക്കറ്റ്-നികുതി ഇല്ല(80സി)
പിപിഎഫ് പലിശ (നികുതി ഇല്ല).
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും നികുതി നല്‍കേണ്ടാത്ത വരുമാനവും ഡിക്ലയര്‍ ചെയ്യണം. അതാത് സെക്ഷനില്‍ ഇവ പൂരിപ്പിക്കണം.
3 എല്ലാ ബാങ്ക് എക്കൗണ്ടുകളും കാണിക്കണോ?
കഴിഞ്ഞ വര്‍ഷം മുതല്‍ എല്ലാ ബാങ്ക് എക്കൗണ്ടുകളും രേഖപ്പെടുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പല എക്കൗണ്ടുകളും നമ്മള്‍ ഓപ്പറേറ്റ് ചെയ്യാറുണ്ടാകില്ല. അവയും ഉള്‍പ്പെടുത്തണോ എന്ന ചോദ്യം എല്ലാവരുടെ മനസ്സിലും വരും. എന്നാല്‍ ഇതിനും ചില കണ്ടീഷന്‍ വെച്ചിട്ടുണ്ട്. ഡോര്‍മന്റായി കിടക്കുന്ന എക്കൗണ്ടുകള്‍ ഒഴിവാക്കാം. പന്ത്രണ്ട് മാസത്തോളമായി എക്കൗണ്ടില്‍ യാതൊരു ഇടപാടുകളും നടക്കാതിരിക്കുകയാണെങ്കില്‍ ആ എക്കൗണ്ട് ഒഴിവാക്കാം. പക്ഷേ, എടിഎം പിന്‍വലിക്കല്‍ പോലും പാടില്ല.
4 ആധാര്‍ വിവരങ്ങള്‍ പൂരിപ്പിക്കണോ?
നിലവില്‍ പാന്‍കാര്‍ഡും ആധാറും ഘടിപ്പിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധമൊന്നുമില്ല. പക്ഷേ, ഇവ ഘടിപ്പിക്കുന്നതാണ് ബുദ്ധി. ഐടിആര്‍ ഫോം വെരിഫിക്കേഷന്‍ എളുപ്പമാകാന്‍ ഇതു സഹായിക്കും. ആധാറിലെയും പാന്‍ കാര്‍ഡിലെയും പേരുകളില്‍ വ്യത്യാസമുണ്ടെങ്കില്‍ പലപ്പോഴും അറ്റാച്ച് ചെയ്യുന്നത് ബുദ്ധിമുട്ടായി മാറാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ രണ്ടിലൊന്നില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാല്‍ മതി.
5 വ്യത്യസ്ത വിലാസങ്ങള്‍, എന്തു ചെയ്യും?
വോട്ടേഴ്‌സ് ഐഡിയിലെയും ബാങ്ക് എക്കൗണ്ടിലെയും ആധാര്‍കാര്‍ഡിലെയും വിലാസങ്ങള്‍ പലപ്പോഴും വ്യത്യസ്തമാകാന്‍ സാധ്യതയുണ്ട്. വാസ്തവത്തില്‍ നമുക്ക് ഏത് വിലാസവും നല്‍കാം. പക്ഷേ, ഏറ്റവും നല്ല, ഇപ്പോള്‍ നമ്മള്‍ എവിടെയാണോ അവിടത്തെ വിലാസം നല്‍കുന്നതാണ്.
6 ടിഡിഎസ് പിടിച്ചിട്ടും വീണ്ടും ടാക്‌സ്
നികുതി പിടിച്ചതിനു ശേഷമാണ് ശമ്പളം ലഭിക്കുന്നത്. ബാങ്ക് എക്കൗണ്ടിലെ പലിശ ക്രെഡിറ്റാകുന്നതും നികുതി കട്ട് ചെയ്തിട്ടാണ്. എന്നിട്ടും വീണ്ടും നികുതി അടയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. അതിനു പല കാരണങ്ങളുണ്ട്. പലപ്പോഴും അധിക വരുമാനത്തെ ഡക്ലയര്‍ ചെയ്യാന്‍ മറന്നു പോകുന്നതാണ് പ്രശ്‌നം.
നിങ്ങളുടെ ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് എംപ്ലോയര്‍ ടാക്‌സ് സ്ലാബ് പ്ലാന്‍ ചെയ്യുന്നത്. പക്ഷേ, മറ്റു സോഴ്‌സില്‍ നിന്നു വരുന്ന പണം അതിന്റെ പലിശ എന്നിവ നിങ്ങള്‍ ഇന്‍കം ടാക്‌സ് ഫോമില്‍ ആഡ് ചെയ്യുമ്പോള്‍ സ്ലാബ് പോവും മാറാനുള്ള സാധ്യതയുണ്ട്.
7 തെറ്റായ റിട്ടേണ്‍ നല്‍കിയാല്‍
ടാക്‌സ് റിട്ടേണില്‍ ഏറ്റവും പ്രധാനപ്പെട്ടത് സമയത്ത് നല്‍കുകയെന്നതാണ്. ഇതില്‍ ഏത് സമയത്ത് വേണമെങ്കിലും മാറ്റം വരുത്താന്‍ അനുവദിക്കുന്നുണ്ട്. വെരിഫിക്കേഷനു മുമ്പാണ് കറക്ഷനെങ്കില്‍ നിങ്ങള്‍ക്ക് തിരുത്താം. വെരിഫിക്കേഷന്‍ കഴിഞ്ഞിട്ടാണ് കറക്ഷനെങ്കില്‍ നിങ്ങള്‍ റിവൈസ്ഡ് ആയത് സമര്‍പ്പിക്കാന്‍ അവസരം ലഭിക്കും.
8 റിട്ടേണ്‍ ഫയല്‍ ചെയ്തത് ശരിയാണോ? എങ്ങനെ ഉറപ്പിക്കാനാകും?
ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനായി ഒരിക്കലും അവസാന ദിവസം വരെ കാത്തിരിക്കരുത്. തീര്‍ച്ചയായും നിങ്ങള്‍ ഫോം സമര്‍പ്പിക്കുന്നതോടെ ഒരു അക്‌നോളജ്‌മെന്റ് സന്ദേശം ലഭിക്കും. ഇത് കിട്ടിയെന്ന് ഉറപ്പാക്കിയാല്‍ മതി. അവസാന ദിവസങ്ങളില്‍ സെര്‍വര്‍ നല്ല തിരക്കിലാകും. വെരിഫിക്കേഷനായി 120 ദിവസത്തിനുള്ളില്‍ ഫോം ടാക്‌സ് ഓഫിസിലേക്ക് അയയ്ക്കണം. ആധാര്‍ കാര്‍ഡ് ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ ഇതിന്റെ ആവശ്യം വരുന്നില്ല.