പുതിയ ആധാര്‍ ആപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒട്ടേറെ പുതിയ ഫീച്ചറുകളും ലഭ്യമാകും. സ്മാര്‍ട്ട് ഫോണുകളില്‍ തങ്ങളുടെ ആധാര്‍ കാര്‍ഡുകള്‍ സൂക്ഷിക്കാന്‍ സെക്യൂരിറ്റിയോടെയുള്ള പുതിയ ആധാര്‍ ആപ്പ് പുറത്തെത്തിയിരിക്കുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിളിലും പുതിയ ആപ്പ് ലഭ്യമായിട്ടുണ്ട്.
പുതിയ ആധാര്‍ ആപ്പില്‍ ഫേസ് റെകഗ്നീഷ്യന്‍ ടെക്‌നോളജി, ബയോമെട്രിക് ലോകുകള്‍, ക്യൂ ആര്‍ കോഡ് ബേസ്ഡ് ഷെയറിംഗ് ഇവയൊക്കെ ലഭ്യമാണ്. ഒരു ഉപകരണത്തില്‍ അഞ്ച് ആധാര്‍ പ്രൊഫൈലുകള്‍ വരെ കുടുംബത്തിന് സൂക്ഷിക്കാം. ഒരേ രജിസ്റ്റര്‍ ഫോണ്‍ ആയിരിക്കണം.
പുതിയ ആധാര്‍ ആപ്പ് ഫീച്ചറുകള്‍: എന്തൊക്കെ ചെയ്യാം
മള്‍ട്ടി പ്രൊഫൈല്‍ മാനേജ്‌മെന്റ് : അഞ്ച് വരെ കുടുംബാംഗങ്ങളുടെ ആധാര്‍ പ്രൊഫൈലുകള്‍ ഒരേ മൊബൈല്‍ നമ്പറിലുള്ളത് ഒരു ആപ്പിലൂടെ മാനേജ് ചെയ്യാം. വീട്ടിലുള്ളവരുടെ ഐഡന്ററ്റി മാനേജ് ചെയ്യാന്‍ സഹായകരമാണ്.
ബയോമെട്രിക് സെക്യൂരിറ്റി ലോക് : ആധാര്‍ ഡാറ്റ ലോക് ചെയ്യാന്‍ ബയോമെട്രിക് ഓതന്റികേഷന്‍ ഉപയോഗിക്കാം.
സെലക്ടീവ് ഡാറ്റ ഷെയറിംഗ് : സ്വകാര്യത നിയന്ത്രിച്ചുകൊണ്ട് എന്തെല്ലാം ഡാറ്റ ഷെയര്‍ ചെയ്യണമെന്ന് തീരുമാനിക്കാം. ആവശ്യമില്ലാത്തിടത്ത് പേരും ഫോട്ടോയും മാത്രം നല്‍കാം. അഡ്രസും ജനനതീയ്യതിയും മറച്ചുവയ്ക്കാം.
ക്യൂആര്‍ കോഡ് വെരിഫിക്കേഷന്‍ : ആധാര്‍ കോഡ് ക്യൂആര്‍ കോഡുകള്‍ വേഗത്തില്‍ ജനറേറ്റ് ചെയ്യാനും സ്‌കാന്‍ ചെയ്യാനും സാധിക്കും.
ഓഫ്‌ലൈന്‍ മോഡ് ആസസ് : ഇന്റര്‍നെറ്റ് ഇല്ലാതെയും സേവ് ചെയ്തിട്ടുള്ള ആധാര്‍ ഡീറ്റെയില്‍സ് കാണാം.തുടക്കത്തില്‍ സെറ്റ്അപ്പ് ചെയ്യാന്‍ ഇന്റര്‍നെറ്റ്് സേവനം ഉപയോഗിക്കണം. മുഴുവന്‍ ഫംഗ്ഷനുകള്‍ ലഭിക്കാനും ഓണ്‍ലൈനില്‍ എത്തണമെന്ന് മാത്രം
യൂസേജ് ഹിസ്റ്ററി മോണിറ്ററിംഗ് : എപ്പോള്‍, എവിടെ എങ്ങനെ നിങ്ങളുടെ ആധാര്‍ ഉപയോഗിക്കുന്നുവെന്ന് ആപ്പിലൂടെ അറിയാം.
ആധാര്‍ ആപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം
പുതിയ ഡിജിറ്റല്‍ ആധാര്‍ എടുക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മതിയാകും.
1. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം : ഗൂഗിള്‍ പ്ലേ സ്റ്റോറിലോ ആപ്പിളിലോ ആധാര്‍ ആപ്പ് സെര്‍ച്ച് ചെയ്ത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
2. ആധാര്‍ നമ്പര്‍ നല്‍കുക: ആപ്പ് ഓപ്പണാക്കി നിങ്ങളുടെ ഭാഷ തിരഞ്ഞെടുത്ത് 12 ഡിജിറ്റ് ആധാര്‍ നമ്പര്‍ നല്‍കാം.
3. ഒടിപി വെരിഫിക്കേഷന്‍ : മൊബൈലില്‍ വരുന്ന ഒടിപി കൊടുത്ത് വെരിഫൈ ചെയ്യുക.
4. ഫേസ് ഓതന്റിക്കേഷന്‍: ഫേസ് ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കുക
5. സെക്യൂരിറ്റി പിന്‍ സെറ്റ് ചെയ്യാം: 6 ഡിജിറ്റ് വരുന്ന സെക്യൂരിറ്റി പിന്‍ സെറ്റ് ചെയ്ത് ലോക് പ്രൊട്ടക്ട് ചെയ്യാം.
സെറ്റ് അപ്പ് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ആവശ്യമുള്ളപ്പോള്‍ ഡിജിറ്റല്‍ ആധാര്‍ കണ്ട്രോള്‍ ചെയ്ത് ഉപയോഗിക്കാം.