കൊച്ചി: വിവിധ മോഡലുകളില്‍ മനോഹരമായ ഡിസൈനുകളുമായി സിട്രൊയെന്‍ ഡാര്‍ക്ക് എഡിഷന്‍ പുറത്തിറങ്ങി. സിട്രൊയെന്‍ സി3, എയര്‍ക്രോസ്, ബസാള്‍ട്ട് എസ് യുവി കൂപെ എന്നിവയിലാണ് ഡാര്‍ക്ക് എഡിഷന്‍ ലിമിറ്റഡ് യൂനിറ്റുകള്‍ പുറത്തിറക്കിയത്. ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോനി ഡാര്‍ക്ക് എഡിഷന്‍ പുറത്തിറക്കി ആദ്യ വാഹനം സ്വന്തമാക്കുകയും ചെയ്തു. പെര്‍ല നേര ബ്ലാക്ക് ബോഡിയുമായി ഡാര്‍ക്ക് എഡിഷന്‍ അതിന്റെ മനോഹരമായ ചാരുത നിലനിര്‍ത്തുന്നു. ഷെവറോണ്‍ ബാഡ്ജ്, ഫ്രണ്ട് ഗ്രില്‍, ബോഡി സൗഡ് മോള്‍ഡിങ്, ബമ്പറുകളിലും ഡോര്‍ ഹാന്‍ഡിലുകളിലും ഗ്ലോസ് ബ്ലാക്ക് എന്നിവയുമായി കാര്‍ അതിന്റെ കറുപ്പില്‍ മനോഹാരിത തീര്‍ക്കുന്നു.
മെട്രൊപൊളിറ്റന്‍ ബ്ലാക്ക് ലെതെറെറ്റ് ആണ് സീറ്റുകള്‍. ഇന്‍സ്ട്രുമെന്റ് പാനലുകള്‍ കസ്റ്റം ലെതെറെറ്റ് റാപ്പ് ചെയ്തിരിക്കുന്നു. ലാവ റെഡ് ഡിറ്റെയ്‌ലിങ് ഓടെ കാര്‍ബണ്‍ ബ്ലാക്ക് ആണ് ഇന്റീരിയറുകള്‍. പ്രധാന ടച്ച് പോയിന്റുകളില്‍ ഉയര്‍ന്ന ഗ്ലോസ് ബ്ലാക്ക് ഫിനിഷുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. കസ്റ്റം സീറ്റ് കവറുകള്‍, ഡാര്‍ക്ക് ക്രോം മോള്‍ഡിങ്ങുകള്‍, ഗ്രില്‍ എംബെലിഷെര്‍ തുടങ്ങിയവ മികച്ച ഇന്‍-കാബിന്‍ അനുഭവം പ്രദാനം ചെയ്യുന്നു. ഡാര്‍ക്ക് എഡിഷന്‍ സി3ക്ക് 8,38,000 രൂപ മുതലാണ് വില. എയര്‍ക്രോസിന് 13,13,300 രൂപയും ബസാള്‍ട്ടിന് 12,80,000 രൂപയും വിലയുണ്ട്.