പുതിയ 2023 ആക്ടിവ125 പുറത്തിറക്കി

പുതിയ 2023 ആക്ടിവ125 പുറത്തിറക്കി

കൊച്ചി: ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പുതിയ ഒബിഡി 2 മാനദണ്ഡങ്ങൾ പാലിക്കുന്ന പുതിയ 2023 ആക്ടിവ 125 പുറത്തിറക്കി. ആ​ഗോള നിലവാരത്തിലുള്ള എൻഹാൻസ്ഡ് സ്മാർട്ട് പവറുമായി(ഇഎസ്പി) ഹോണ്ടയുടെ ഏറ്റവും വിശ്വസനീയമായ 125സിസി പിജി എംഎഫ്ഐ എഞ്ചിനാണ് പുതിയ ആക്ടീവയ്ക്ക്.

പുതിയ ടയർ കോമ്പൗണ്ട് സാങ്കേതികവിദ്യ ഉപയോ​ഗിച്ച് പ്രത്യേകം വികസിപ്പിച്ചെടുത്ത ഇന്ധനക്ഷമതയുള്ള ടയറുകളുമായാണ് പുതിയ ആക്ടീവ 125 വരുന്നത്. എഞ്ചിൻ ഇൻഹിബിറ്റർ സൈഡ് സ്റ്റാന്റിലായിരിക്കുമ്പോൾ വാഹനം ഓൺ ആകുന്നത് തടയും. ടോട്ടൽ ട്രിപ്പ്, ക്ലോക്ക്, ഇസിഒ ഇൻഡിക്കേറ്റർ, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ എന്നിവയും മറ്റ് ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭ്യമാക്കുന്ന ഡിജി അനലോ​ഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പുതിയ ആക്ടീവ 125ലുണ്ട്.

ഹോണ്ട സ്മാർട്ട കീയാണ് പുതിയ ആക്ടീവ 125ന്റെ ഏറ്റവും പ്രധാന സവിശേഷത. വാഹനം എളുപ്പത്തിൽ കണ്ടെത്തുന്നതിന് സഹായിക്കുന്ന സ്മാർട്ട് ഫൈൻഡ് , ഫിസിക്കൽ‍ കീ ഉപയോ​ഗിക്കാതെ വാഹനം ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും കഴിയുന്ന സ്മാർട്ട് അൺലോക്ക്, സ്മാർട്ട് കീ വാഹനത്തിന്റെ രണ്ട് മീറ്റർ പരിധിക്കുള്ളിലാണെങ്കിൽ റൈഡറെ സു​ഗമമായി വാഹനം സ്റ്റാർട്ട് ചെയ്യാൻ സഹായിക്കുന്ന സ്മാർട്ട് സ്റ്റാർട്ട്, വാഹനമോഷണം തടയുന്ന സ്മാർട്ട് സേഫ് എന്നീ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് ഹോണ്ട സ്മാർട്ട് കീ സിസ്റ്റം.

എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് സ്വിച്ച്, രണ്ട് ലിഡ് ഫ്യുവൽ ഓപ്പണിം​ഗ് സിസ്റ്റം, 18ലിറ്റർ സ്റ്റോറേജ് സ്പേസ്, ലോക്ക് മോഡ്, പാസിങ് സ്വിച്ച്, ഓപ്പൺ ഫ്രണ്ട് ​ഗ്ലോവ് ബോക്സ്, മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന റിയർ സസ്പെൻഷൻ. ടെലിസ്കോപ്പിക് സസ്പെൻഷൻ, ട്യൂബില്ലാത്ത ഫ്രിക്ഷണില്ലാത്ത ടയറുകൾ, സമ്പൂർണ എൽഇഡി ​ഹെഡ്ലാമ്പ് തുടങ്ങിയവയാണ് 2023 ആക്ടീവ 125ന്റെ മറ്റു സവിശേഷതകൾ.

സ്മാർട്ട്, ഡിസ്ക് , ഡ്രം അലോയ്, ഡ്രം എന്നിങ്ങനെ നാല് വകഭേദങ്ങളിലുംസ പേൾ നൈറ്റ് സ്റ്റാർട്ട് ബ്ലാക്ക്, ഹെവി ​ഗ്രേ മെറ്റാലിക് (ഡ്രം വേരിയന്റിൽ ലഭ്യമല്ല), റിബൽ റെഡ് മെറ്റാലിക്, പേൾ പ്രഷ്യസ് വൈറ്റ്, മിഡ് നൈറ്റ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ അഞ്ച് നിറഭേദങ്ങളിലും 2023 ആക്ടിവ 125 ലഭ്യമാവും. എച്ച്- സ്മാർട്ട് 88,093രൂപ, ഡിസ്ക് 86,093 രൂപ, ഡ്രം അലോയ് 82,588രൂപ ,ഡ്രം 78,920രൂപ എന്നിങ്ങനെയാണ് ഡൽഹി എക്സ്ഷോറൂം വില.

ഏറ്റവും പുതിയ മാനദണ്ഡങ്ങൾ പാലിക്കുമ്പോൾ തന്നെ തങ്ങളുടെ ഉപഭോക്താക്കൾക്ക് സു​ഗമവും തടസരഹിതവുമായ യാത്ര ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഈ പുതിയ മോഡലിൽ തങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് പുതിയ 2023 ആക്ടിവ 125 അവതരിപ്പിച്ചുകൊണ്ട് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ പ്രസിഡന്റും സിഇഒയും മാനേജിം​ഗ് ഡയറക്ടറുമായ അത്സുഷി ഒ​ഗാറ്റ പറഞ്ഞു.

Keralafinance
Auto
Share Article:
Honda Motorcycle & Scooter India launches OBD2 compliant 2023 Activa125

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES