മികച്ച പ്രകടനവും കാര്യക്ഷമതയും ഭംഗിയുമായി റിയല്‍മിയുടെ പി3 സീരീസ് പുറത്തിറങ്ങുന്നു. പി3 പ്രൊ 5ജി, പി3x5ജി എന്നിവയാണ് പുറത്തിറങ്ങിയത്. കളര്‍ ചെയ്ഞ്ചിങ് ഫൈബര്‍, സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍3 ചിപ്‌സെറ്റ് തുടങ്ങിയവ പി3 പ്രൊ 5ജിയുടെ പ്രധാന പ്രത്യേകതയാണ്. ശേഷിയുള്ള ബാറ്ററി, വാട്ടര്‍പ്രൂഫ് പെര്‍ഫോമന്‍സ് തുടങ്ങിയവ റിയല്‍മി പി3x 5ജിയെയും വേറിട്ടുനിര്‍ത്തുന്നു. ലോകത്തിലെ ആദ്യ ലൂമിനസ് കളര്‍ചെഞ്ചിങ് ഫൈബര്‍ ബാക്ക് പാനലാണ് റിയല്‍മി പി3 പ്രൊ 5ജിയുടെത്. ഇരുട്ടിലും പ്രകാശിക്കും എന്നതാണ് പ്രത്യേകത. നെബുല ഗ്ലോ, ഗാലക്‌സി പര്‍പ്പ്ള്‍, സാറ്റേണ്‍ ബ്രൗണ്‍ വര്‍ണങ്ങളില്‍ ലഭ്യമാണ്.
ക്വാഡ് കര്‍വ്ഡ് എഡ്ജ്ഫ്‌ളോ ഡിസ്‌പ്ലേ, 1.5കെ റെസല്യൂഷന്‍, 120ഹെര്‍്ടസ് റിഫ്രെഷ് റേറ്റ്, 3840 ഹെര്‍ട്‌സ് പിഡബ്ല്യൂഎം ഡിമ്മിങ്, സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 3 ചിപ്‌സെറ്റ്, 4എന്‍എം പ്രൊസസ് തുടങ്ങിയവ റിയല്‍മി പി3 പ്രൊയുടെ പ്രത്യേകതകളാണ്. ക്രാഫ്‌റ്റോണുമായി ചേര്‍ന്ന് ഇസ്‌പോര്‍ട്‌സ് 'tര്‍ണമെന്റ് നിലവാരം നിലനിര്‍ത്താനായി 90എഫ്പിഎസില്‍ ബിജിഎംഐ നല്‍കുന്നു. 6കെ എയ്‌റോസ്‌പേസ് വിസി കൂളിങ് സംവിധാനം ഗെയിമിങ് സെഷനില്‍പോലും ഫ്രെയിം വീഴ്ചയില്ലാതെ സംരക്ഷിക്കുന്നു. 6000 എംഎഎച്ച് ടൈറ്റന്‍ ബാറ്ററി, 80 വോട്‌സ് ഫാസ്റ്റ് ചാര്‍ജിങ്, 5 മിനിറ്റില്‍ 17 ശതമാനം ചാര്‍ജിങ് തുടങ്ങി ഒട്ടേറെ സവിശേഷതകള്‍ ഈ വിഭാഗത്തിലുണ്ട്.
8ജിബി, 128ജിബി റിയല്‍മി ജി3 പ്രൊ 5ജിയുടെ വില 21,999 രൂപ. 6ജിബി, 128 ജിബി റിയല്‍മി പി3x 5ജി ഫോണിന് വില 12,999 രൂപ. ഫോണുകള്‍ ഫെബ്രുവരി 25 മുതല്‍ ഫ്‌ളിപ്കാര്‍ട്ട്, റിയല്‍മി.കോം തുടങ്ങിയവയില്‍ ലഭ്യമാണ്.