കൊച്ചി: ഇഎക്സ്ട്രാ മേന്മകളോടെ ഹോണറിന്റെ എക്സ് സീരിസ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറങ്ങി. എക്സ്9ബി മോഡലാണ് പുറത്തിറങ്ങിയത്. ഡിസ്പ്ലേ ഗുണനിലവാരം, മികച്ച ബാറ്ററി, സോഫ്റ്റ് വെയര്‍ പ്രകടനം തുടങ്ങിയ ഏറെ മേന്മകളോടെയാണ് ഹോണര്‍ എക്സ്9ബി എത്തുന്നത്. ഇതോടൊപ്പം ഹോണര്‍ ചോയ്സ് എക്സ്5 ഇയര്‍ ബ്ഡ്സും ഹോണര്‍ ചോയ്സ് സ്മാര്‍ട്ട് വാച്ചും കമ്പനി പുറത്തിറക്കി.
അള്‍ട്രാ ബൗണ്‍സ് ആന്റി ഡ്രോപ്പ് 360 ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഈടുറ്റതും സ്ഥിരതയുള്ളതുമാണ് ഇത്. എയര്‍ബാഗ് കുഷ്യന്‍ സാങ്കേതികത, ഷോക്ക് അബ്സോര്‍ബിങ് ഘടന തുടങ്ങിയവ ഒന്നര മീറ്ററില്‍നിന്നുവരെ ഫോണിന് വീഴ്ചയില്‍നിന്ന് സംരക്ഷണം നല്‍കുന്നു. എല്ലാ ആറ് ഭാഗങ്ങളിലും നാല് കോണുകളിലുമുള്ള സംരക്ഷണം മാര്‍ബിള്‍ തറയില്‍ വീണാല്‍ പോലും ഫോണിന് കവചമൊരുക്കുന്നു. 5800 എംഎഎച്ച് ആണ് ബാറ്ററി. 25,999 രൂപയാണ് വില. തുടക്ക ഓഫര്‍ എന്ന നിലയില്‍ 699 രൂപ വരുന്ന ചാര്‍ജര്‍ സൗജന്യമായി നല്‍കുന്നു. ആറു മാസത്തിനിടെ ഒറ്റത്തവണ സ്‌ക്രീന്‍ മാറ്റം, അധിക വോറന്റി തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്.
എക്സ് സീരീസിലാണ് ഹോണര്‍ ചോയ്സ് ഇയര്‍ബഡ്സ് എക്സ്5ഉം രംഗപ്രവേശനം ചെയ്യുന്നത്. ഗുണമേന്മയുള്ള ശബ്ദവ്യക്തതയാണ് പ്രത്യേകത. 30 ഡിബി എഎന്‍സി, പൊടിയില്‍നിന്നും വെള്ളത്തില്‍നിന്നും ഐപി54 റേറ്റിങ് സംരക്ഷണം തുടങ്ങിയവ സവിശേഷതകളാണ്. വില 1999.
അമോലെഡ് അള്‍ട്ര-തിന്‍ ഡിസ്പ്ലേയോടെയാണ് ഹോണര്‍ ചോയ്സ് വാച്ചിന്റെ വരവ്. ജീവിതചര്യകള്‍ ക്രമപ്പെടുത്താന്‍ ഹോണര്‍ ഹെല്‍ത്ത് ആപ്പ് ഫോണിലുണ്ട്. 21 ഓള്‍വെയ്സ്-ഓണ്‍ മുഖങ്ങളുള്ള വാച്ചുകെട്ടിയ ശേഷം നീന്തുമ്പോഴും വെള്ളംകടക്കാത്ത 5എടിഎം ജലപ്രതിരോധമാണുള്ളത്. വില 6499 രൂപ.
ഉപഭോക്തൃ അനുഭവം പുനര്‍നിര്‍വചിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഉത്പന്നങ്ങളെന്ന് എച്ച്‌ടെക്ക് സീനിയര്‍ വൈസ് പ്രസിഡന്റും സഹസ്ഥാപകനുമായ സി.പി ഖണ്ഡല്‍വാല്‍ പറഞ്ഞു. ഉത്പന്നങ്ങള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം ഉപഭോക്തൃ സംതൃപ്തിക്കും കമ്പനി പ്രാധാന്യം നല്‍കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.