ഭൂമി ചതിക്കില്ലെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ കൂടുതല്‍ പേര്‍ ഭൂമിയില്‍ പണം നിക്ഷേപിക്കാന്‍ താത്പര്യം കാണിയ്ക്കാറുണ്ട്. പക്ഷേ, ഒട്ടുമിക്കവരും അറിയാത്ത കാര്യമുണ്ട്. ഭൂമി വാങ്ങി പിന്നീട് വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന് നികുതി കൊടുക്കേണ്ടതായിട്ടുണ്ട്. ഉദാഹരണത്തിന് പത്തു ലക്ഷം രൂപയ്ക്ക് അഞ്ചു കൊല്ലം മുമ്പ് വാങ്ങിയ ഭൂമി ഇപ്പോള്‍ വില്‍ക്കുമ്പോള്‍ 30 ലക്ഷം രൂപ കിട്ടിയെന്നിരിക്കട്ടെ, അതില്‍ ലാഭമായി അധികം കിട്ടിയ 20 ലക്ഷത്തിന് നികുതി കൊടുക്കണം.
എങ്ങനെയാണ് നികുതി കണക്കു കൂട്ടുന്നത്?
പണപ്പെരുപ്പ നിരക്കിനെ അടിസ്ഥാനമാക്കിയാണ് കാപ്പിറ്റല്‍ ഗെയിന്‍ നിര്‍ണയിക്കുന്നത്. ഇതു കണക്കു കൂട്ടാനായി ഒരു പട്ടിക തന്നെ നികുതി വകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്. ലാഭമായി ലഭിക്കുന്ന തുക നിങ്ങളുടെ ആ സാമ്പത്തിക വര്‍ഷത്തെ വരുമാനത്തിനോട് കൂട്ടി ആദായനികുതിയുടെ ഏത് സ്ലാബിലാണോ വരുന്നത് ആ സ്ലാബില്‍ നികുതി അടയ്ക്കണം.
എങ്ങനെ നികുതിയില്‍ നിന്നും രക്ഷപ്പെടാം?
1 ഭൂമി വിറ്റുകിട്ടിയ പണം നിങ്ങള്‍ ഒരു റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വാങ്ങാന്‍ വേണ്ടി ചെലവാക്കിയാല്‍ നികുതി കൊടുക്കേണ്ടതില്ല. വില്‍പ്പന നടന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ ഇതു വാങ്ങിയിരിക്കണമെന്നു മാത്രം.
2 സ്ഥലം വിറ്റുകിട്ടിയ പണം വീട് നിര്‍മാണത്തിന് ഉപയോഗിക്കുകയാണെങ്കില്‍ നികുതി കൊടുക്കേണ്ടതില്ല. മൂന്നു വര്‍ഷത്തിനുള്ളില്‍ നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കണം.
3 കാപ്പിറ്റല്‍ ഗെയിന്‍ ബോണ്ടുകളില്‍ പണം നിക്ഷേപിച്ചാല്‍ നികുതി കൊടുക്കേണ്ട കാര്യമില്ല. ഉദാഹരണത്തിന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പേഷന്‍. ഒരാള്‍ക്ക് പരമാവധി 50 ലക്ഷം രൂപ വരെ ഇത്തരം ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കും. ആറു ശതമാനത്തോളം പലിശയും ലഭിക്കും.