2018ല്‍ ഓഹരി വിപണിയില്‍ ആര്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ല. പുതുവര്‍ഷമെത്തുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഒട്ടേറെ പ്രതീക്ഷകളുണ്ടാകും.
2019ല്‍ എന്തു നടക്കുമെന്ന് നമുക്ക് പ്രവചിക്കാനാകില്ലെങ്കിലും നിലവിലുള്ള സാഹചര്യത്തില്‍ വാങ്ങാവുന്ന ഏറ്റവും മികച്ച ചില ഓഹരികളെ കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യാം.
യെസ് ബാങ്ക്
50 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 400ല്‍ നിന്നും യെസ് ബാങ്കിന്റെ ഓഹരികള്‍ 180ലേക്ക് കൂപ്പുകുത്തിയിരുന്നു. നിശ്ചല ആസ്തിയുടെ കാര്യത്തില്‍ ഉണ്ടായ ചില വെളിപ്പെടുത്തലുകളാണ് ബാങ്കിന് തിരിച്ചടിയായത്. തീര്‍ച്ചയായും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ഓഹരികള്‍ വാങ്ങുന്നത് നന്നായിരിക്കും.
ആര്‍ഇസി
ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള ഈ കമ്പനിയുടെ ഇപ്പോഴത്തെ വില 120 രൂപയാണ്. 52 ആഴ്ചയിലെ ഏറ്റവും മികച്ച വില 165ഉം. കൃത്യമായ ഡിവിഡന്റ് കിട്ടാന്‍ ആര്‍ഇസിയെ പോലെ മറ്റൊരു കമ്പനിയില്ല. 2018 കലണ്ടര്‍ വര്‍ഷത്തില്‍ 9.15 ശതമാനം ഡിവിഡന്റ് കമ്പനി പ്രഖ്യാപിച്ചിരുന്നു. കുറഞ്ഞ വിലക്ക് കിട്ടുമ്പോള്‍ ഈ ഓഹരി വാങ്ങാവുന്നതാണ്.