വീഡിയോ കെവൈസി  ഉപയോഗിച്ച് ഡിജിറ്റല്‍ സേവിംഗ്‌സ്   അക്കൗണ്ട്് തുടങ്ങാന്‍ സൗകര്യമൊരുക്കി യെസ് ബാങ്ക്

വീഡിയോ കെവൈസി  ഉപയോഗിച്ച് ഡിജിറ്റല്‍ സേവിംഗ്‌സ്  അക്കൗണ്ട്് തുടങ്ങാന്‍ സൗകര്യമൊരുക്കി യെസ് ബാങ്ക്

കൊച്ചി:വീഡിയോ കെവൈസി  ഉപയോഗിച്ച് ഡിജിറ്റല്‍ സേവിംഗ്‌സ് അക്കൗണ്ട്് തുടങ്ങാന്‍ സൗകര്യമൊരുക്കി യെസ് ബാങ്ക്.ശാഖാ സന്ദര്‍ശനം, കടലാസ് രേഖകള്‍ സമര്‍പ്പിക്കല്‍  അല്ലെങ്കില്‍ ബാങ്ക് ജോലിക്കാരുമായുള്ള ഇടപെടല്‍ തുടങ്ങിയവ ഒഴിവാക്കി ഇടപാടുകാര്‍ക്ക് അക്കൗണ്ട് തുറക്കാം. ഇ- കെവൈസി, വീഡിയോ വെരിഫിക്കേഷന്‍ എന്നിവ വഴിയാണ് അക്കൗണ്ട് തുറക്കുന്നത്. തുടര്‍ന്ന് അക്കൗണ്ട് ഉടമയ്ക്ക് വര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡ് ലഭിക്കും.  

  ഫണ്ട് കൈമാറ്റം, ഓണ്‍ലൈന്‍ ഷോപ്പിംഗ്, മറ്റ് ബാങ്ക് ഇടപാടുകള്‍  ഉള്‍പ്പെടെ യെസ് മൊബൈല്‍, വെബ് എന്നിവയില്‍ ലഭിക്കുന്ന നൂറിലധികം സേവനങ്ങള്‍ വര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചു നടത്താം. നെഫ്റ്റ്, ആര്‍ടിജിഎസ്,  യുപിഐ സൗകര്യങ്ങള്‍ സൗജന്യമായി ഉപയോഗിക്കാം. മൊബൈല്‍, നെറ്റ് ബാങ്കിംഗ്, ഫോണ്‍ ബാങ്കിംഗ് സൗകര്യങ്ങളുണ്ട്. അക്കൗണ്ട് തുറക്കാന്‍  ബാങ്കിന്റെ സൈറ്റിലെ പേഴ്‌സണല്‍ ബാങ്കിംഗ് വിഭാഗത്തില്‍ പ്രവേശിച്ച് ഇ- കെവൈസിക്കു തുടക്കം കുറിക്കണം. മൊബൈല്‍ നമ്പര്‍, ആധാര്‍ ഒടിപി, പാന്‍ കാര്‍ഡ് എന്നവ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇതിനു പിന്നാലെ വീഡിയോ കെവൈസിയും നല്‍കി അക്കൗണ്ട് തുറക്കാം.

പത്തു ലക്ഷമോ അതിലധികമോയുള്ള നിക്ഷേപത്തിന് ആറു ശതമാനം പലിശ ലഭിക്കും. സേവിംഗ്‌സ് അക്കൗണ്ടിലെ പ്രതിമാസ ശരാശരി 10000 രൂപയാണ്. കമ്പനി സാലറി അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് നിബന്ധനയില്ല. സാമൂഹ്യ അകലം പാലിച്ചുകൊണ്ടുതന്നെ ബാങ്കിനെ ഇടപാടുകാരുടെ അടുത്തേയ്ക്കു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് വീഡിയോ കെവൈസി ഉപയോഗിച്ച് പൂര്‍ണമായി ഡിജിറ്റല്‍ സേവിംഗ്‌സ് അക്കൗണ്ട് തുറക്കാന്‍ ബാങ്ക് സൗകര്യമൊരുക്കുന്നതെന്ന്  യെസ് ബാങ്ക് ഗ്ലോബല്‍ റീട്ടെയില്‍ ഹെഡ് രാജന്‍ പെന്റാല്‍ പറഞ്ഞു.

ഡിജിറ്റല്‍ ബാങ്കായി മാറാനുള്ള യെസ് ബാങ്കിന്റെ  ലക്ഷ്യപൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവയ്പുകള്‍ കൂടിയാണിത്. ഇതുവഴി ഒന്നും രണ്ടും നിര നഗരങ്ങളിലെ കൂടുതല്‍  ഇടപാടുകാരുടെ അടുത്തേയ്ക്ക് എത്തുവാനും ബാങ്ക്  ഇതിലൂടെ ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Keralafinance
News
Share Article:
YES BANK unlocks a full service digital Savings Account; introduces video KYC facility

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES