ആധാർകാർഡും വോട്ടേഴ്സ് ഐഡിയും ലിങ്ക് ചെയ്യാം. 

ആധാർകാർഡും വോട്ടേഴ്സ് ഐഡിയും ലിങ്ക് ചെയ്യാം. 

ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ ആധാർകാർഡ് , വോട്ടേഴ്സ് ഐഡി ലിങ്കിം​ഗ് ആരംഭിച്ചിരിക്കുകയാണ്. ഒന്നിൽ കൂടുതൽ നിയോജകമണ്ഡലത്തിൽ ഒരേ വോട്ടർ രജിസ്ടർ ചെയ്തിട്ടുണ്ടോയെന്നറിയാനും ഒരേ വോട്ടർ ഒരു നിയോജകമണ്ഡലത്തിൽ തന്നെ ഒന്നിലേറെ തവണ രജിസ്ടർ ചെയ്തിട്ടുണ്ടോയെന്നും തിരിച്ചറിയാൻ ലിങ്കിം​ഗ് സഹായിക്കും. 

പല സംസ്ഥാനങ്ങളിലും വോട്ടേഴ്സ് ഐഡി- ആധാർ ലിങ്കിം​ഗിനായി ഇലക്ഷൻ കമ്മീഷൻ ക്യാമ്പുകൾ നടത്തിയിട്ടുണ്ട്. ഇലക്ട്രൽ റോളിലെ വോട്ടറുടെ ഐഡന്റന്റി കണ്ടുപിടിക്കുന്നതിന് ഇത് സഹായകരമാകുമെന്നാണ് പറയുന്നത്.

പാർലമെന്റ് ഇലക്ഷൻ ലോസ് ബിൽ 2021 പാസാക്കി മാസങ്ങൾക്ക് ശേഷമാണ് ഐഡി- ആധാർലിങ്കിം​ഗ് പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. ആധാർ എകോ സിസ്റ്റവുമായി ഇലക്ട്രൽ റോൾ ഡാറ്റ ലിങ്ക് ചെയ്യുന്നതാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

വോട്ടർ ഐഡിയും ആധാർകാർഡും ലിങ്ക് ചെയ്യാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ താഴെ പറയുന്ന സ്റ്റെപ്പുകൾ പിന്തുടരാം.

  1.  ​ഗൂ​ഗിൾ പ്ലേസ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ വോട്ടർ ഹെൽപ്പ്ലൈന‍്‍ ആപ്പ് ഡൗൺലോ‍ഡ് ചെയ്യുക.
  2.  ആപ്പ് തുറന്ന് ഐ എ​ഗ്രീ ഒപ്ഷൻ സെലക്ട് ചെയ്യുക. നെക്സ്റ്റ് ബട്ടൺ അമർത്താം.
  3.  വോട്ടർ രജിസ്ട്രേഷൻ ഒപ്ഷൻ സെലക്ട് ചെയ്യുക
  4.  ഇലക്ട്രൽ ഓതന്റികേഷൻ ഫോം (ഫോം 6ബി) ക്ലിക് ചെയ്യുക.
  5.  ലെറ്റ്സ് സ്റ്റാർട്ട് ഒപ്ഷൻ ടാപ്പ് ചെയ്യാം.
  6.  ആധാർ രജിസ്ടർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ അടിക്കുക. സെന്റ് ഒടിപി ഒപ്ഷൻ ക്ലിക്ക് ചെയ്യുക.
  7.  യെസ് ഐ ഹാവ് വോട്ടർ ഐഡി ഒപ്ഷൻ സെലക്ട് ചെയ്ത് നെകസ്റ്റ് ക്ലിക്ക് ചെയ്യുക.
  8.  വോട്ടർ ഐഡി (EPIC) നമ്പർ അടിക്കുക, സംസ്ഥാനം സെലക്ട് ചെയ്ത് ഫെച്ച് ഡീറ്റെയില്സ് ഒപ്ഷൻ ക്ലിക്ക് ചെയ്യുക.
  9.  പ്രൊസീഡ് ഒപ്ഷൻ സെലക്ട് ചെയ്യുക.
  10.  ആധാർ നമ്പർ ,രജിസ്ട്രേർഡ് മൊബൈൽ നമ്പർ എന്നിവ അടിച്ച് ഡൺ ക്ലിക്ക് ചെയ്യുക. ‌‌

ഫോം 6ബി പ്രിവ്യൂ പേജ് കാണാം.

വിവരങ്ങൾ പരിശോധിച്ച് ഫൈനൽ സബ്മിഷൻ കൺഫേം ചെയ്യാം. ഫൈനൽ കൺഫർമേഷന് ശേഷം ഫോം 6ബിയുടെ റെഫറൻസ് നമ്പർ ലഭിക്കും.

ആധാർ നമ്പർ, ഇലക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യയുമായി ഷെയർ ചെയ്യുന്നതിനായുള്ള പൗരന്മാരുടെ സമ്മതപത്രമാണ് ഫോം 6ബി. ഓൺലൈനിൽ nvsp.in എന്ന വെബ്സൈറ്റിൽ ഫോം 6ബി ലഭ്യമാണ്.

കഴിഞ്ഞ ഡിസംബറിൽ പാർലമെന്റ് പാസാക്കിയ ദി ഇലക്ഷൻ ലോസ് അമന്റ്മെന്റ് ആക്ടിന്റെ പോരായ്മകൾ പരിഹരിക്കുന്നതിനായാണ് ECI , വോട്ടർ ഐഡി - ആധാർ കാർഡ് ലിങ്കിം​ഗ് നിർദ്ദേശിച്ചിരിക്കുന്നത്.
 

Share Article:
how to link voter id with aadhaar number, follow the steps to link

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES