ആധാർ കാർഡിലെ ഫോട്ടോ വളരെ എളുപ്പം മാറ്റാവുന്നതാണ്. വർഷങ്ങൾക്ക് മുമ്പ് ആധാർകാർഡ് എടുത്തവരിൽ ഇന്നത്തെ രൂപത്തിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും ആധാർകാർഡിലെ ഫോട്ടോ. ആധാർകാർഡിൽ പുതിയ രൂപത്തിലെ ഫോട്ടോ ഉപയോഗിക്കുന്നതിനായി വളരെ കുറച്ച് സ്റ്റെപ്പുകൾ ചെയ്താൽ മതി.
ആധാർകാർഡ് ഇന്ന് എല്ലാ കാര്യങ്ങൾക്കും ആവശ്യമാണ്. ബാങ്കിലും ഗവൺമെന്റ് കാര്യങ്ങൾക്കും വിദ്യാഭ്യാസത്തിനും തുടങ്ങി എല്ലാ വലുതും ചെറുതുമായ ആവശ്യങ്ങൾക്കും ആധാർകാർഡ് ആവശ്യമാണ്. ഫോട്ടോ ഐഡി ആവശ്യത്തിനായി ആധാർകാർഡ് ഉപയോഗിക്കുമ്പോൾ പ്രശ്നങ്ങൾ വരാതിരിക്കാൻ ആധാർകാർഡിലെ ഫോട്ടോ മാറ്റുന്നത് സഹായകരമാണ്.
ആധാർകാർഡിൽ പേര്, അഡ്രസ്, ജനന തീയ്യതി, ജെൻഡർ മൊബൈൽ നമ്പർ, ഇമെയിൽ അഡ്രസ്, എന്നിവയാണുണ്ടാവുക. ആധാർകാർഡിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അനുവദിക്കുന്നു.
എങ്ങനെ ഫോട്ടോ അപ്ഡേറ്റ് ചെയ്യാം
1. ഇതിനായി ആദ്യം തന്നെ ആധാർ എൻ റോൾമെന്റ് ഫോം യുഐഡിഎഐ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
2. ഫോമിൽ ആവശ്യമുള്ള വസ്തുതകൾ പൂരിപ്പിക്കുക.
3.അടുത്തുള്ള ആധാർ എന് റോൾമെന്റ് സെന്റരിൽ അപ്പോയിന്റ്മെനന്റ് എടുത്ത് ഡോക്യുമെന്റ് സബ്മിറ്റ് ചെയ്യാം.
4. സെന്ററിൽ നിന്നും വിവരങ്ങൾ പരിശോധിച്ച് പുതിയ ഫോട്ടോ എടുക്കും.
5. ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നതിന് 100രൂപയും ജിഎസ്ടിയുമാണെടുക്കുക.
6. അക്ക്നോളഡ്ജ്മെന്റ് സ്ലിപ്പ് നൽകുന്നതാണ്.
ഫോട്ടോ മാറ്റുന്നതിനായി മറ്റു ഡോക്യുമെന്റുകൾ നൽകേണ്ട ആവശ്യമില്ല. ബയോമെട്രിക് ഇൻഫോർമേഷൻ ഉപയോഗിച്ച് വിവരങ്ങൾ ഉറപ്പിക്കുകയും അപ്ഡേറ്റ് ചെയ്ത ആധാർകാർഡ് അയച്ചുനൽകുകയും ചെയ്യും.