ഇന്ത്യയിലെ പ്രമുഖ ഫാഷൻ ഇ-ടെയ്‌ലർ AJIO ഓൾ സ്റ്റാർസ് സെയിൽ' തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. ലീ ആൻഡ് റാംഗ്‌ലറും മാർക്‌സ് & സ്പെൻസറുമായി സഹകരിച്ച് 2023 സെപ്റ്റംബർ 22 മുതലാണ് പുതിയ സെയിൽ. ഉപഭോക്താക്കൾക്ക് 2023 സെപ്റ്റംബർ 17 മുതൽ പരിമിതമായ കാലയളവിലേക്ക് 6 മണിക്കൂർ നേരത്തേക്ക് പ്രവേശനം ലഭിച്ചിരുന്ന. AJIO ഓൾ സ്റ്റാർ സെയിൽ (AASS) സമയത്ത്, ഉപഭോക്താക്കൾക്ക് 1.5 ദശലക്ഷത്തിലധികം ക്യൂറേറ്റഡ് ഫാഷൻ ശൈലികൾ വാഗ്ദാനം ചെയ്യുന്ന 5500+ ബ്രാൻഡുകളിൽ ഷോപ്പിംഗ് നടത്താം. 500 പുതിയ ബ്രാൻഡുകളും 1.5 ദശലക്ഷത്തിലധികം ഡിസൈനുകളും ഇതിൽ ഉൾക്കൊള്ളും.
“ഓൾ സ്റ്റാർസ് സെയിൽ ഫാഷന്റെ ഏറ്റവും വലിയ ബ്രാൻഡുകൾ ഉപഭോക്താക്കൾക്ക് മുന്നിൽ എത്തിച്ച്, അവർക്ക് ആകർഷകമായ ഷോപ്പിംഗ് അനുഭവം നൽകും. വർദ്ധിച്ചുവരുന്ന ഇന്റർനെറ്റ് ഉപയോഗവും 5G വേഗതയും കൊണ്ട്, കൂടുതൽ കൂടുതൽ ഇന്ത്യക്കാർ ഓൺലൈൻ ഷോപ്പിംഗ് സ്വീകരിക്കുന്നു, കൂടാതെ 10 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെയും ഞങ്ങൾ പ്രതീക്ഷിക്കുന്നു", പ്രഖ്യാപനത്തെക്കുറിച്ച് അഭിപ്രായപ്പെട്ട് AJIO സിഇഒ വിനീത് നായർ പറഞ്ഞു, .
Ri-wah എന്ന പുതിയ എത്‌നിക് ബ്രാൻഡിന്റെ ലോഞ്ച് ഈ വിൽപ്പനയിൽ അവതരിപ്പിക്കും. കാലാതീതമായ സൗന്ദര്യവും സാംസ്കാരിക വൈദഗ്ധ്യവും ഉൾക്കൊള്ളുന്ന 2000+ ഡിസൈനുകൾ അവതരിപ്പിക്കും. ഉപഭോക്താക്കൾക്ക് ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ 10% വരെ അധിക കിഴിവും മികച്ച ബ്രാൻഡുകളിലും വിഭാഗങ്ങളിലും 50-90% വരെ കിഴിവും ലഭിക്കും.