കാസര്‍കോട് പുതിയ ഫിനാന്‍ഷ്യല്‍ സെന്‍ററുമായി യുടിഐ മ്യൂച്വല്‍ ഫണ്ട്

കാസര്‍കോട് പുതിയ ഫിനാന്‍ഷ്യല്‍ സെന്‍ററുമായി യുടിഐ മ്യൂച്വല്‍ ഫണ്ട്

കാസർഗോഡ്: യുടിഐ അസറ്റ് മാനേജ്മെന്‍റ്  കാസർഗോഡ് പുതിയ ഫിനാന്‍ഷ്യല്‍ സെന്‍റര്‍ ആരംഭിച്ചു.  നെല്ലിക്കുന്ന് റോഡിലെ ഗീത കോംപ്ലക്സിലെ ഒന്നാം നിലയിലാണ് പുതിയ സെന്‍റര്‍. 

ഇന്ത്യയുടെ തെക്ക്, കിഴക്ക്, വടക്കുകിഴക്കന്‍ മേഖലയിലുടനീളം 19 പുതിയ യുടിഐ ഫിനാന്‍ഷ്യല്‍ സെന്‍ററുകള്‍ (യുഎഫ്സി) തുറക്കുമെന്ന് 2024 നവംബര്‍ 18-ന്  പ്രഖ്യാപിച്ചതിന്‍റെ ഭാഗമായാണിത്. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലൂടെ ബി30 നഗരങ്ങളില്‍ നിന്നും അതിനപ്പുറമുള്ള നിക്ഷേപകരെ മുഖ്യധാരാ സാമ്പത്തിക മേഖലയിലേക്ക് കൊണ്ടുവരുന്നതിനും ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കുവാനും യുടിഐ ലക്ഷ്യമിടുന്നു.

തങ്ങളുടെ പദ്ധതികളുടെ മുഴുവന്‍ ശ്രേണികളും  നിക്ഷേപരുടെ അടുത്ത് തടസ്സമില്ലാതെ ലഭ്യമാക്കാനാണ് പുതിയ യുടിഐ ഫിനാന്‍ഷ്യല്‍ സെന്‍ററുകള്‍ തുറക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ വ്യക്തിഗത നിക്ഷേപകരുടെ പ്രത്യേകിച്ച് ബി30 നഗരങ്ങളിലെ പങ്കാളിത്തത്തിലെ വളര്‍ച്ച ശ്രദ്ധേയമാണ്. തങ്ങളുടെ വിപുലീകരണ നീക്കം അവബോധം സൃഷ്ടിക്കുന്നതിനും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുമുള്ള ദീര്‍ഘകാല കാഴ്ചപ്പാടിന്‍റെ ഭാഗമാണെന്ന് എംഡിയും സിഇഒയുമായ ഇംതയ്യാസുര്‍ റഹ്മാന്‍ പറഞ്ഞു.

Keralafinance
business
Share Article:
UTI mutual fund

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES