ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ കീഴിലുള്ള  ലിനന്‍ ക്ലബ്ബിന്റെ പുതിയ സ്റ്റോര്‍ തിരുവനന്തപുരം ലുലു മാളില്‍

ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ കീഴിലുള്ള ലിനന്‍ ക്ലബ്ബിന്റെ പുതിയ സ്റ്റോര്‍ തിരുവനന്തപുരം ലുലു മാളില്‍

ലിനന്‍ തുണിത്തരങ്ങളുടെ മുന്‍നിര ദാതാക്കളായ ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ കീഴിലുള്ള  ലിനന്‍ ക്ലബ്ബിന്റെ പുതിയ സ്റ്റോര്‍ തിരുവനന്തപുരം ലുലു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ടെക്‌സ്‌റ്റൈല്‍സ് വിഭാഗം ബിസിനസ് മേധാവി തോമസ് വര്‍ഗീസ് ഉദ്ഘാടനവും ആദ്യ വില്‍പ്പനയും നിര്‍വ്വഹിച്ചു.

ഈര്‍പ്പം വലിച്ചെടുക്കുന്നതില്‍ കോട്ടന്‍ വസ്ത്രങ്ങളെക്കാള്‍ രണ്ടിരട്ടി ശക്തിയുള്ള ലിനന്‍ തുണിത്തരങ്ങള്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നതും, ആന്റി ബാക്റ്റീരിയല്‍ സവിശേഷത ഉള്ളതുമാണെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു. അതിനാല്‍ തന്നെ ലിനന്‍ ഉപഭോക്താക്കള്‍ക്ക് യാതൊരു തരത്തിലുള്ള അലര്‍ജിയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാകാറില്ലെന്നും  കേരളത്തിലെ കാലവസ്ഥയ്ക്ക് ഇണങ്ങുന്ന തുണിതരമാണ് ലിനന്‍ വസ്ത്രങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലുടനീളം 24 സ്റ്റോറുകളുള്ള ലിനന്‍ ക്ലബ്ബിന്റെ തലസ്ഥാനത്തെ മൂന്നാമത്തെ സ്റ്റോറാണ് ലുലു മാളിലേത്.ഗുണമേന്മയുള്ള ലിനന്‍ വസ്ത്രങ്ങള്‍ തന്നെയാണ്   പുതിയ സ്റ്റോറിന്റെയും സവിശേഷത. യൂറോപ്പില്‍ നിന്നും ഇറക്കുമതി ചെയ്തിട്ടുള്ള നിലവാരമുള്ള അസംസ്‌കൃത വസ്തുക്കളുപയോഗിച്ച് നിര്‍മ്മിക്കുന്ന റെഡിമെയ്ഡുകള്‍, കന്റെംപ്രറി ഡിസൈനുകള്‍, ലിനന്‍ ഷര്‍ട്ടുകള്‍, കുര്‍ത്ത, നെഹ്റു ജാക്കറ്റുകള്‍, ബന്ധഗാല, ഷെര്‍വാണി, ബ്ലെയസറുകള്‍, ട്രൗസറുകള്‍ എന്നിവയെല്ലാം പുതിയ സ്റ്റോറില്‍ ലഭ്യമാണ്. 100% ലിനന്‍ നിര്‍മ്മിത ഷര്‍ട്ടുകള്‍, ട്രൗസറുകള്‍, കുര്‍ത്തകള്‍ എന്നിവയാണ് ലിനന്‍ ക്ലബ്ബ് സ്റ്റുഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റെഡിമെയ്ഡുകള്‍. തുണിത്തരങ്ങള്‍ക്കു പുറമെ ലിനന്‍ ക്ലബ്ബിന്റെ പ്രീമിയം കസ്റ്റം തയ്യല്‍ സേവനവും ഉപഭോക്താക്കള്‍ക്കായി പുതിയ സ്റ്റോറില്‍ ഒരുക്കിയിട്ടുണ്ട്.

Keralafinance
business
Share Article:
Linen club under Aditya Birla group launched a new store at Thiruvananthapuram Lulu mall

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES