കൊച്ചി: ജെഇഇ മെയിന്‍ 2024 ആദ്യ സെഷനില്‍ ആകാശ് ബൈജൂസിൻ്റെ കേരളത്തിലെ 10 വിദ്യാർഥികൾ 99 പേർസെൻ്റൈൽ നേടി. ഇതിൽ മൂന്നു പേർ ആകാശ് ബൈജൂസ് കൊച്ചിയിലെ വിദ്യാര്‍ഥികളാണ്.
99.94 പെർസെൻ്റൈൽ നേടിയ ഗൗതം പി എ കേരളത്തിലെ ടോപ്പറായി. മാധവ് മനു, ആദിത്യ വി വർമ, അലിഫ് മുഹമ്മദ് അൽ താഫ്, അനന്തൻ, തേജസ് ശ്യാം, ആർ ഫർഹാൻ അക്തർ, ദേവാനന്ദ്, റഹ്മാൻ എം, നിരഞ്ജൻ വാര്യർ എം ആർ എന്നിവരാണ് മറ്റു വിദ്യാർഥികൾ.
ഇന്ത്യയിലെ ഏറ്റവും കഠിനമായ മത്സരാധിഷ്ഠിത പരീക്ഷകളിലൊന്നാണ് ജെഇഇ. ആഗോളതലത്തില്‍ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രവേശന പരീക്ഷയായി അറിയപ്പെടുന്ന ഐഐടി ജെഇഇ നേടാനുള്ള അടിസ്ഥാന ആശയങ്ങള്‍ മനസ്സിലാക്കുന്നതിനും അച്ചടക്കത്തോടെയുള്ള പഠന സമ്പ്രദായത്തിനും ആകാശിന്റെ ക്ലാസ് റൂം വിദ്യാര്‍ഥികളെ സഹായിച്ചു. ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്രമായ ഉള്ളടക്കവും പരിശീലനവുമാണ് തങ്ങള്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി വിഷയങ്ങളുടെ ആശയങ്ങളില്‍ പ്രാവീണ്യം നേടാന്‍ സഹായിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആകാശ് ബൈജൂസിന്റെ റീജിയണല്‍ ഡയറക്ടര്‍ ധീരജ് മിശ്ര അഭിനന്ദിച്ചു.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ വിവിധ കോഴ്‌സ് ഫോര്‍മാറ്റുകളിലൂടെ സമഗ്രമായ ഐഐടി- ജെഇഇ കോച്ചിംഗ് വാഗ്ദാനം ചെയ്യുന്ന ആകാശ് ബൈജൂസ് അടുത്തിടെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരിശീലനം വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. iTutor പ്ലാറ്റ്ഫോം വഴി റെക്കോര്‍ഡ് ചെയ്ത വീഡിയോ പ്രഭാഷണങ്ങള്‍ നല്‍കുന്നുണ്ട്. മോക്ക് ടെസ്റ്റുകള്‍ നടത്തി പരീക്ഷയെ ഫലപ്രദമായി നേരിടാന്‍ ആവശ്യമായ പരിചയവും ആത്മവിശ്വാസവും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നു.
മികച്ച സ്കോർ നേടിയ കൊച്ചി ആകാശ് ബൈജൂസിലെ ഗൗതം പി എ, നിർമൽ, ഫർഹാൻ, ആദിനാഥ്, പാർവ്വതി എന്നീ വിദ്യാർഥികളെ പുരസ്ക്കാരം നൽകി ആദരിച്ചു.
വാർത്താ സമ്മേളനത്തിൽ ആകാശ് ബൈജൂസ് എൻജിനിയറിങ് അക്കാദമിക് മേധാവികളായ ആൻ്റണി ഫ്രാൻസിസ്, അബ്രഹാം സി ഫിലിപ്പ്, ബ്രാഞ്ച് മേധാവി വിപിൻ, മുർഷിദ് അബ്ദുറഹ്മാൻ, ശ്രീനിവാസ് എലിഗെറ്റി, പൂർണ റാവു, മിഥുൻ രാമചന്ദ്രൻ, മുകേഷ് മുരളി എന്നിവർ പങ്കെടുത്തു.