കേരളത്തിലുടനീളം ഇനി ബൈജൂസ് ട്യൂഷൻ സെന്ററുകൾ

കേരളത്തിലുടനീളം ഇനി ബൈജൂസ് ട്യൂഷൻ സെന്ററുകൾ

*4 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് മത്സരാധിഷ്ഠിത  ഓഫ്‌ലൈൺ, ഓൺലൈൻ പഠന മികവ് ബൈജൂസ് വാഗ്ദാനം ചെയ്യുന്നു

* വർഷവസാനത്തോടെ കേരളത്തിൽ മാത്രം 20 ട്യൂഷൻ സെന്ററുകൾ പ്രവർത്തനക്ഷമമാകും

* 200 നഗരങ്ങളിലായി 500 പുതിയ ട്യൂഷൻ സെന്ററുകളാണ് ഈ വർഷം ബൈജൂസ് ലക്ഷ്യമിടുന്നത്

* ഇതുവഴി രാജ്യത്ത് പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു

* അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒരു ദശ ലക്ഷത്തിലധികം കുട്ടികളെ ചേർക്കാനും കമ്പനി ലക്ഷ്യമിടുന്നു

കൊച്ചി: ലോകത്തെ തന്നെ മുൻനിര എഡ്ടെക് കമ്പനിയായ ബൈജൂസ് ഓഫ്‌ലൈൻ ട്യൂഷൻ രംഗത്തും സജീവമാകുന്നു. 115 ദശലക്ഷം രജിസ്റ്റേഡ് പഠിതാക്കളുള്ള  ബൈജൂസ്, വിദ്യാർത്ഥികൾക്ക് ഓൺലൈൻ , ഓഫ്‌ലൈൻ പഠന രീതികളുടെ ഏറ്റവും മികച്ചതും സമഗ്രവുമായ അനുഭവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ  'ബൈജൂസ് ട്യൂഷൻ സെന്റർ' ആരംഭിക്കുന്നതായി അറിയിച്ചു. ഇതാദ്യമായാണ് ഇത്തരം ഒരു സംരംഭം വിദ്യാഭ്യാസ രംഗത്ത് അവതരിപ്പിക്കപ്പെടുന്നത്. നിലവിൽ കേരളത്തിൽ നാല് ഇടങ്ങളിൽ ബൈജൂസ് ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. കൊച്ചിയിൽ പാലാരിവട്ടത്തും കടവന്ത്രയിലും തൃശൂർ അശ്വനി ജംങ്ഷനിലും തിരുവനന്തപുരത്ത് വഴുതക്കാടുമാണ് ബൈജൂസ് ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ കോഴിക്കോടും കണ്ണൂരും രണ്ട് സെന്ററുകൾകൂടി പ്രവർത്തനം ആരംഭിക്കും. ഈ വർഷം അവസാനത്തോടെ കേരളത്തിൽ മാത്രം 20 സെന്ററുകൾ പ്രവർത്തനക്ഷമമാകും.

4 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അവരുടെ അയൽപക്കത്ത് തന്നെ സാങ്കേതിക മികവുകളോട് കൂടിയ ഫിസിക്കൽ ട്യൂഷൻ സെന്ററുകളാകും ബൈജൂസിന്റേത്. ഇരട്ട അധ്യാപക മാതൃകയിൽ കുട്ടികളെ കൂടുതൽ ഇടപഴകിച്ചുകൊണ്ടും മികച്ച ഫലപ്രാപ്തി ലക്ഷ്യംവെച്ചുകൊണ്ടും ലോകോത്തര പഠന അനുഭവം നൽകുന്നതാകും ബൈജൂസ് ട്യൂഷൻ സെന്റർ.

പരീക്ഷണ ഘട്ടത്തിൽ 100 ട്യൂഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ 2022ൽ രാജ്യത്തെ 200 നഗരങ്ങളിലായി 500 ട്യൂഷൻ സെന്ററുകൾ ആരംഭിക്കാനൊരുങ്ങുകയാണ് ബൈജൂസ്. 360 - ഡിഗ്രി പഠന-അധ്യാപക സംവിധാനത്തോടെ സ്കൂളിന് ശേഷമുള്ള പഠനത്തിന് പുതിയ മാനം നൽകുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെടുന്നു. ഇത്തരത്തിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ പതിനായിരത്തിലധികം തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്ടിക്കപ്പെടും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒരു ദശ ലക്ഷത്തിലധികം കുട്ടികളെ ചേർക്കാനും കമ്പനി ലക്ഷ്യമിടുന്നു.

വിദ്യാർത്ഥികൾക്ക് ആരോഗ്യകരവും ഫലപ്രദവുമായ പഠനാനുഭവം നൽകുന്നതിന് മികച്ച സാങ്കേതിക വിദ്യയുടെയും അധ്യാപകരുടെയും മികച്ച പഠന മാതൃകകളുടെയും സംയോജനമായിരിക്കും ബൈജൂസ് ട്യൂഷൻ സെന്ററുകൾ. കൃത്യമായി നിർണയിക്കപ്പെട്ടിരിക്കുന്ന അധ്യാപന രീതി മികച്ച പഠന അനുഭവത്തിന് പുറമെ വിദ്യാർത്ഥികളുമായുള്ള ആഴത്തിലുള്ള അധ്യാപക ബന്ധവും വാഗ്ദാനം ചെയ്യുന്നു. സംശയ പ്രകടിപ്പിക്കൽ വ്യക്തമാക്കാൻ സഹായിക്കുന്ന, വിദ്യാർത്ഥികളെ ക്ലാസിൽ സജീവമാക്കി നിർത്തുന്ന, സംശയ നിവാരണത്തിന് പിന്തുണ ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യയും, പതിവ് പരീക്ഷകളും പരിശീലന സെഷനുകളും ഇടയ്ക്കിടെയുള്ള രക്ഷാകർതൃ-അധ്യാപക മീറ്റിങ്ങുകളും വഴി കുട്ടികൾക്ക് ലോകോത്തര നിലവാരത്തിലുള്ള പഠനാനുഭവവും വ്യക്തിഗത ശ്രദ്ധയും ലഭിക്കുന്നു.

"കേരളത്തിൽ ബൈജൂസ് ട്യൂഷൻ സെന്ററുകൾ ആരംഭിക്കുന്നുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. രാജ്യത്താകമാനമുള്ള ഞങ്ങളുടെ വിദ്യാർത്ഥികളുടെ ആവശ്യങ്ങളെ പരിഗണിച്ചുകൊണ്ട് ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രാപ്യമാക്കുകയെന്ന  ഞങ്ങളുടെ പ്രതിബദ്ധതയെ ഇത് ശക്തിപ്പെടുത്തുന്നു. മഹാമാരി മൂലം ഓൺലൈൻ-ഓഫ്‌ലൈൻ ക്ലാസുകളിലേക്കുള്ള ചാഞ്ചാട്ടം സൃഷ്ടിച്ചിരിക്കുന്ന കുട്ടികളിലെ പ്രശ്നങ്ങൾക്കും മാതാപിതാക്കളുടെ ആശങ്കകൾക്കും പരിഹാരമാകാൻ

ബൈജൂസിന്റെ ഈ പുതിയ പദ്ധതി സഹായകമാകും. വ്യക്തിഗത പഠനത്തിന്റെ അടുത്ത ഘട്ടമാണ് ബൈജൂസ് ട്യൂഷൻ സെന്ററുകൾ. ഇതുവഴി കുട്ടികൾക്ക് 1. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഇരട്ട അധ്യാപക മാതൃകയിൽ ഫിസിക്കൽ ട്യൂഷൻ സെന്ററുകൾ 2.  പ്രകടനത്തിന്റെയും പുരോഗതിയുടെയും വിശകലനാത്മക വിലയിരുത്തൽ വഴിയുള്ള അധ്യാപക-വിദ്യാർത്ഥി ബന്ധം 3. ബൈജൂസിന്റെ ഓൺലൈൻ എകോസിസ്റ്റത്തിലേക്കുള്ള പ്രവേശനം എന്നിവ സാധ്യമാകുന്നു. വിദ്യാർത്ഥികളുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ ഒറ്റ കാമ്പിൽ പരിഗണിച്ചുകൊണ്ട് തന്നെ ബൈജൂസിന്റെ ഈ പുതിയ പദ്ധതി ഭാവിയെ മുന്നിൽ കണ്ടുകൊണ്ടുള്ള വിദ്യാർത്ഥികളുടെ പഠന സാഹചര്യങ്ങളെ  പരിപോഷിപ്പിക്കുന്നതിനും ദീർഘവീക്ഷണത്തോടെയുള്ള അതുല്യമായ അക്കാദമിക് അന്തരീക്ഷം സൃഷ്ടിക്കുന്നതിനും മാതൃകയായി നിലകൊള്ളുമെന്നും നേട്ടമുണ്ടാക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു." ബൈജൂസ് ട്യൂഷൻ സെന്റർ തലവൻ ഹിമാൻഷു ബജാജ് പറഞ്ഞു.

ബൈജൂസ് ട്യൂഷൻ സെന്ററിന്റെ പ്രധാന സവിശേഷതകൾ

 

  1. * കൺസപ്റ്റ് എളുപ്പത്തിൽ മനസിലാക്കാൻ കുട്ടികളെ സഹായിക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിതമായ ക്ലാസ്റൂം
  2. * 360 ഡിഗ്രി അധ്യാപന - പഠന സംവിധാനം
  3. * മികവും സ്ഥിരതയും ഉറപ്പാക്കുന്ന മികച്ച നിലവാരമുള്ളതും സമാനതകളില്ലാത്തതുമായ അക്കാദമിക് പഠനരീതി
  4. * ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകൾക്കായി വിദ്യാർത്ഥികൾക്ക് ഒരേ അധ്യാപകർ തന്നെയാകും ഉണ്ടാവുക, ഇതുവഴി ഓരോ കുട്ടിക്കും അവരുടെ അധ്യാപകരുമായി വ്യക്തിബന്ധം ഉണ്ടാകുന്നു.
  5. * ഉയർന്ന നിലവാരത്തിലുള്ള അധ്യാപനവും സംശയ നിവാരണ പിന്തുണയും
  6. * ഇടയ്ക്കിടെയുള്ള രക്ഷാകർതൃ-അധ്യാപക മീറ്റിങ്ങുകളും കൗൺസിലിംഗ്, മോട്ടിവേഷണൽ സെഷനുകളും

പഠന വിടവുകൾ നികത്തുക, ആശയപരമായ ധാരണ ശക്തിപ്പെടുത്തുക, ഇടയ്ക്കിടയ്ക്കുള്ള ടെസ്റ്റുകൾ വഴിയും പരിശീലന സെഷനുകളിലൂടെയും പഠനം കൂടുതൽ മെച്ചപ്പെടുത്തുകയും വിദ്യാർത്ഥികളെ പരീക്ഷ സജ്ജമാക്കുകയും ചെയ്യുന്ന വിധത്തിലാണ് ബൈജൂസ് ട്യൂഷൻ സെന്ററുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വ്യക്തിഗതമായ പഠന യാത്രയ്ക്ക് സയഹായകമാകുന്ന തരത്തിൽ  ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകൾക്കായി വിദ്യാർത്ഥികൾക്ക് ഒരേ അധ്യാപകർ തന്നെയാകും ഉണ്ടാവുക.

ഇപ്പോഴത്തെ സാഹചര്യവും  വിദ്യാർത്ഥികളുടെ ആവശ്യങ്ങളും മനസിലാക്കികൊണ്ട് ബൈജൂസ് ട്യൂഷൻ സെന്ററുകൾ ആരംഭിക്കുന്നതുവഴി വിദ്യാർത്ഥി കേന്ദ്രീകൃതമായി ബൈജൂസിന്റെ സമീപനം ഊട്ടിയുറപ്പിക്കുകയാണ് കമ്പനി. അതോടൊപ്പം പുതിയതും നൂതനവുമായ ഉൽപ്പന്ന-സേവനാധിഷ്ഠിതവുമായ അനുഭവം സൃഷ്ടിക്കുകയും ചെയ്യുന്നു. സംയോജിതമായ ഈ പഠനരീതി മഹാമാരിക്ക് ശേഷമുള്ള ഭാവി വിദ്യാഭ്യാസ മേഖലയിൽ പുതിയ അളവുകോൾ സൃഷ്ടിക്കുകയാണ് ബൈജൂസ് ട്യൂഷൻ സെന്ററുകൾ.

കഴിഞ്ഞ വർഷം ഇരട്ട അധ്യാപക "ബൈജൂസ് ക്ലാസസ്" കമ്പനി അവതരിപ്പിച്ചിരുന്നു. 115 ദശലക്ഷം രജിസ്റ്റേഡ് പഠിതാക്കളും 7 ദശലക്ഷം പെയ്ഡ് സബ്സ്ക്രിപ്ഷനുമുള്ള ബൈജൂസിന്റെ വാർഷിക പുതുക്കൽ നിരക്ക് 86 ശതമാനമാണ്. എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലൂടെ മുന്നേറുന്ന  ബൈജൂസ്‌  ഇതിനകം ഇന്ത്യയിൽ   3.4 ദശലക്ഷം വിദ്യാർത്ഥികൾക്ക്  ഡിജിറ്റൽ പഠനത്തിലൂടെ വിദ്യാഭ്യാസത്തിലേക്ക് വാതിൽ തുറന്നിട്ടു. ഇതോടൊപ്പം 2025-ഓടെ ഇന്ത്യയിൽ മാത്രം ഇത്തരം 10 ദശലക്ഷം വിദ്യാർത്ഥികളെ മികച്ച വിദ്യാഭ്യാസത്തിലൂടെ ശാക്തികരിക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനും ബൈജൂസ്‌ ലക്ഷ്യമിടുന്നു.

Share Article:
Baiju's Tuition Centers are now all over Kerala

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES