സൗത്ത് ഇന്ത്യന്‍ ബാങ്കിന് മൂന്ന് പുരസ്കാരങ്ങള്‍

സൗത്ത് ഇന്ത്യന്‍ ബാങ്കിന് മൂന്ന് പുരസ്കാരങ്ങള്‍

ബാങ്കിങ്, ധനകാര്യ സേവന രംഗത്തെ മികവിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മൂന്ന് പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്ന നവീന സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കിയതിനുള്ള അംഗീകാരമായി ഫിനൊവിറ്റി പുരസ്കാരം സൗത്ത് ഇന്ത്യന്‍ ബാങ്ക് നേടി. ജീവനക്കാരുടെ പുരോഗതിക്കും ശേഷിവികസനത്തിനുമായി നടപ്പിലാക്കിയ പദ്ധതികളാണ് ബാങ്കിന് സിഎംഒ ഏഷ്യയുടെ ബിസിനസ് ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടിക്കൊടുത്തത്. കൂടാതെ വേള്‍ഡ് ബിഎഫ്എസ്ഐ കോണ്‍ഗ്രസില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് എച്ച്ആര്‍ ആന്‍റ് അഡ്മിന്‍ വിഭാഗം സീനിയര്‍ ജനറല്‍ മാനേജര്‍ ആന്‍റോ ജോര്‍ജ്ജ് ടി ഏറ്റവും ആദരിക്കപ്പെടുന്ന ബിഎഫ്എസ്ഐ പ്രൊഫഷനല്‍ പുരസ്കാരവും സ്വന്തമാക്കി.

ഒരു സ്ഥാപനമെന്ന നിലയില്‍ ജീവനക്കാരുടെ കഴിവിനും ക്ഷേമത്തിനും മുന്തിയ പരിഗണനയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് നല്‍കിവരുന്നത്. ബാങ്കിന്‍റെ വിശ്വാസ്യതയ്ക്കും കരുത്തിനുമുള്ള തെളിവുകളാണ് ഈ പുരസ്കാരങ്ങള്‍. ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനുള്ള പ്രചോദനവും ഇതു നല്‍കുന്നുവെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. ഒരു പുതുതലമുറ ബാങ്കായി മാറാനുള്ള ഞങ്ങളുടെ നിരന്തര ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
 

Share Article:
South Indian Bank winning 3 prestigious awards

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES