വോട്ടേഴ്സ് ഐഡിയും ഡിജിറ്റലാകുന്നു; എന്താണ് ഇ-എപിക്(e-EPIC), എങ്ങനെ ഡൗൺലോഡ് ചെയ്യാം?

വോട്ടേഴ്സ് ഐഡിയും ഡിജിറ്റലാകുന്നു; എന്താണ് ഇ-എപിക്(e-EPIC), എങ്ങനെ ഡൗൺലോഡ് ചെയ്യാം?

നാഷണല്‍ വോട്ടേഴ്‌സ്‌ ഡേയോടനുബന്ധിച്ച്‌ , വോട്ടേഴ്‌സ്‌ ഐഡി കാര്‍ഡും മാറുകയാണ്‌. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ്‌ ഇന്ത്യ , 11ാമത്‌ നാഷണല്‍ വോട്ടേഴ്‌സ്‌ ഡേ ജനുവരി 25 2021ന്‌ ആഘോഷിച്ചു. ലോ ആന്റ്‌ ജസ്‌റ്റിസ്‌ ,കമ്മ്യൂണിക്കേഷന്‍ ആന്റ്‌ ഇലക്ട്രോണിക്‌സ്‌ ആന്റ്‌ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി യൂണിയന്‍ മിനിസ്‌റ്റര്‍ രവി ശങ്കര്‍ പ്രസാദ്‌, വോട്ടര്‍ ദിനത്തില്‍ പുതിയ e-EPIC (ഇലക്ട്രോണിക്‌ ഇലക്ട്രല്‍ ഫോട്ടോ ഐഡന്ററ്റി കാര്‍ഡ്‌) പ്രോഗ്രാം അവതരിപ്പിച്ചു. പുതിയ അഞ്ച്‌ വോട്ടര്‍മാര്‍ക്ക്‌ കാര്‍ഡ്‌ വിതരണം ചെയ്യുകയും ചെയ്‌തു. ഇസിഐ വെബ്‌സൈറ്റ്‌ സ്‌റ്റേന്റ്‌മെന്റിലാണിക്കാര്യം അറിയിച്ചിരിക്കുന്നത്‌.

റിപ്പോര്‍ട്ടുകളനുസരിച്ച്‌ അഞ്ച്‌ സംസ്ഥാനങ്ങളിലെ - കേരളം, ആസാം, പുതുച്ചേരി, തമിഴ്‌നാട്‌, വെസ്റ്റ്‌ബംഗാള്‍, അസംബ്ലി ഇലക്ഷന്‌ മുമ്പായി തന്നെ ഡിജിറ്റല്‍ എപിക്‌ സേവനം ലഭ്യമായി തുടങ്ങും.

അതേ സമയം, രണ്ട്‌ ഘട്ടങ്ങളിലായാണ്‌ ഇലക്ഷന്‍ കമ്മീഷന്‍ e-EPIC തുടങ്ങുന്നത്‌. ജനുവരി 25, 31 തീയ്യതികളിലായി. വോട്ടര്‍ ഐഡി കാര്‍ഡിനായി അപ്ലൈ ചെയ്‌തിട്ടുള്ള പുതിയ വോട്ടര്‍മാര്‍ , ഫോം 6ല്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളവര്‍ക്ക്‌ e-EPIC മൊബൈല്‍ നമ്പര്‍ ഓതന്റികേറ്റ്‌ ചെയ്‌ത്‌ ഡൗണ്‍ലോഡ്‌ ചെയ്യാം.

മൊബൈല്‍ നമ്പര്‍ യുണീക്‌ ആയിരിക്കേണ്ടതുണ്ട്‌. മുമ്പ്‌ ഇലക്ട്രല്‍ റോളില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളവയാകരുത്‌.

രണ്ടാംഘട്ടത്തില്‍ ഫെബ്രുവരി 1 ന്‌ തുടങ്ങും. ജനറല്‍ വോട്ടോഴ്‌സിന്‌ e-EPIC അപേക്ഷിക്കാം. മൊബൈല്‍ നമ്പര്‍ രജസിറ്റര്‍ ചെയ്‌തവര്‍ക്ക്‌ ഡൗണ്‍ലോഡ്‌ ചെയ്യാം.

എന്താണ്‌ e-EPIC?

e-EPIC എന്നത്‌ എഡിറ്റ്‌ ചെയ്യാന്‍ സാധിക്കാത്ത്‌ EPIC പിഡിഎഫ്‌ വെര്‍ഷനാണ്‌. ഇതില്‍ ഒരു സെക്യൂര്‍ഡ്‌ QR കോഡ്‌ ഇമേജ്‌, ഡെമോഗ്രാഫിക്‌സ്‌ എന്നിവ കാണും. മൊബൈലിലോ കമ്പ്യൂട്ടറിലോ ഇത്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ഡിജിറ്റലായി സൂക്ഷിക്കാം.

e-EPIC , ഡിജിറ്റല്‍ വെര്‍ഷന്‍ ഓഫ്‌ ഫോട്ടോ ഐഡന്ററ്റി കാര്‍ഡ്‌ വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്പിലൂടെയോ https://voterportal.eci.gov.in/ , https://www.nvsp.in/ വെബ്‌സൈറ്റിലൂടെയോ ലഭിക്കും.

Keralafinance
News
Share Article:
Voters ID to go digital format, What is e-EPIC

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES