രാജ്യത്തെ മുന്‍നിര എഫ്എംസിജി കമ്പനികളിലൊന്നായ ആംവേ ഇന്ത്യ ഡിജിറ്റല്‍ പരിവര്‍ത്തന യാത്ര ആരംഭിച്ചു. ഇതിനായി കമ്പനി 150 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. വാണിജ്യത്തിന്റെ ഭാവി പുനര്‍നിര്‍മ്മിക്കാന്‍ കഴിയുന്ന അടുത്ത തലമുറയുടെ പ്രവണതയായ സോഷ്യല്‍ കൊമേഴ്സിലൂടെ സംരംഭകത്വം വര്‍ധിപ്പിക്കുക എന്നതാണ് ആംവേയുടെ വളര്‍ച്ചാ സ്ട്രാറ്റജി.
ആംവേ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്നത് ഡിജിറ്റല്‍ മേഖലയിലാണ്. ഡിജിറ്റല്‍ പരിവര്‍ത്തന യാത്രയുടെ ഭാഗമായി, ഉല്‍പ്പാദന ഓട്ടോമേഷന്‍, ഹോം ഡെലിവറി എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും ഡിജിറ്റല്‍ കഴിവുകള്‍ ശക്തിപ്പെടുത്തുന്നതിനുമായി കമ്പനി ഇന്ത്യയില്‍ 150 കോടി രൂപ നിക്ഷേപം നടത്തും. ഇതുവഴി ആംവേ ഇന്ത്യ അതിന്റെ വ്യാപ്തി മെച്ചപ്പെടുത്തുകയും വില്‍പ്പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും സമാനതകളില്ലാത്ത ഉപഭോക്തൃ അനുഭവം പ്രദാനം ചെയ്യുകയും ചെയ്യും.
എല്ലാ തലത്തിലും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് തുടക്കം കുറിക്കുന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ്, സോഷ്യല്‍ കാമ്പയ്നുകള്‍ പോലുള്ളവ പുതിയ സ്വഭാവത്തിനും ഉപഭോഗ ശീലങ്ങള്‍ക്കും കാരണമായി. ജനസംഖ്യയുടെ 18 ശതമാനം ആദ്യമായി സോഷ്യല്‍ മീഡിയ അല്ലെങ്കില്‍ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി ഇടപെടല്‍ എന്നിവ പരീക്ഷിച്ചതായി ഗവേഷണങ്ങള്‍ കാണിക്കുന്നു-ആംവേ ഇന്ത്യ സിഇഒ അന്‍ഷു ബുധരാജ പറഞ്ഞു.
നേരിട്ടുള്ള വില്‍പ്പനക്കാരെ അവരുടെ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ കാര്യക്ഷമമായി എത്തിക്കാന്‍ സഹായിക്കുന്നതിന് നൂതനമായ സോഷ്യല്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു.ഓണ്‍ലൈന്‍ ഷോപ്പിംഗ് അനുഭവം ലളിതവും തടസ്സമില്ലാത്തതുമാക്കി മാറ്റുന്നതിനായി വെബ്സൈറ്റ് നവീകരിച്ചു. മറ്റ് പ്ലാറ്റ്‌ഫോമുകളുമായുള്ള പങ്കാളിത്തത്തിനൊപ്പം നേരിട്ടുള്ള വില്‍പ്പനക്കാരുടെയും അവരുടെ ഉപഭോക്താക്കളുടെയും അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. കാര്യക്ഷമമായ ബിസിനസ്സ് പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് ഞങ്ങളുടെ ഡിജിറ്റല്‍ കഴിവുകള്‍ വര്‍ധിപ്പിക്കുന്നത് തുടരും- എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.