എന്തുകൊണ്ട് പൊതുമേഖലാ ബാങ്ക് ഓഹരികള്‍ വാങ്ങണം?

എന്തുകൊണ്ട് പൊതുമേഖലാ ബാങ്ക് ഓഹരികള്‍ വാങ്ങണം?

അടുത്ത രണ്ടു വര്‍ഷത്തേക്ക് ഏറ്റവും സുരക്ഷിതമായ നിക്ഷേപമേഖലകളില്‍ പ്രധാനപ്പെട്ടതായിരിക്കും പൊതുമേഖലാ ബാങ്ക് ഓഹരികള്‍. എന്തുകൊണ്ടായിരിക്കാം. വിദഗ്ധര്‍ ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ടു വെയ്ക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് ഓഹരികളാണ് ഇങ്ങനെ നിര്‍ദ്ദേശിക്കുന്നവയില്‍ മുന്‍പന്തിയിലുള്ളത്. ഈ വര്‍ഷം 1.25 ശതമാനത്തിന്റെ ഇളവാണ് പലിശയില്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇത് മുഴുവനും ഉപഭോക്താക്കളിലേക്കെത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ലാഭം കൂടാനുള്ള സാധ്യത കൂടുതലാണ്.

നിശ്ചല ആസ്തികള്‍ വിറ്റൊഴിവാക്കുന്ന ട്രെന്‍ഡും വര്‍ദ്ധിച്ചു വരികയാണ്. കിട്ടാകടം തിരിച്ചു പിടിയ്ക്കുന്നതിനായി ബാങ്കുകള്‍ പ്രത്യേക കര്‍മ പദ്ധതികള്‍ തയ്യാറാക്കി വരികയാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം പൊതുമേഖലാ ബാങ്ക് ഓഹരികള്‍ തകര്‍ച്ചയുടെ താഴെ തട്ടിലെത്തിയിരുന്നു. ഇതു തന്നെയാണ് ഇതു വാങ്ങാനുള്ള ഏറ്റവും നല്ല സമയം..

RECOMMENDED FOR YOU: