2019-2020 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 30വരെ നീട്ടി. ജൂലായ് 31നകം റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടുന്ന വരുമാനക്കാര്‍ക്കും മറ്റു നികുതിദായകര്‍ക്കും കമ്പനികള്‍ക്കും മാറ്റം ബാധകമാവും. 2020-21 അസസ്‌മെന്റ് വര്‍ഷത്തെ റിട്ടേണാണിത്. ആദായനികുതി അടയ്ക്കുന്നത് വൈകിയാലീടാക്കുന്ന പലിശ 12മുതല്‍ 18 ശതമാനമായിരുന്നത് 9 ശതമാനമാക്കി കുറച്ചിട്ടുമുണ്ട്.
ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാനതീയ്യതി ജൂണ്‍ 30 വരെ നീട്ടിയിരിക്കുന്നു. നികുതിദായകരുടെ പാന്‍കാര്‍ഡോ ആധാര്‍ നമ്പറോ നല്‍കാത്ത പക്ഷം ടിഡിഎസ് ആയി 20ശതമാനം പിടിക്കുമെന്ന നിലവിലെ വ്യവസ്ഥ തത്കാലത്തിലേക്ക് റദ്ദാക്കിയിട്ടുമുണ്ട്.
സെക്ഷന്‍ 12എ,12എഎ, 10(23സി) അല്ലെങ്കില്‍ 80ജി പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ധര്‍മ്മ, മത സ്ഥാപനങ്ങള്‍ പുതിയ രജിസ്‌ട്രേഷനായുള്ള അപേക്ഷ നല്‍കേണ്ട അവസാനതീയ്യതി സെപ്തംബര്‍ 1വരെ നീട്ടിയിട്ടുണ്ട്.