പാന്‍കാര്‍ഡ് നിര്‍ബന്ധമാണ് ബാങ്ക് അക്കൗണ്ടുകാര്‍ക്ക്. അതുപോലെ പ്രാധാന്യമുള്ളതാണ് പാന്‍കാര്‍ഡ് ചില അവസരങ്ങളില്‍ ക്യാന്‍സല്‍ ചെയ്യുക എന്നതും. വ്യക്തികളുടെ മരണശേഷം അല്ലെങ്കില്‍ രണ്ട് പാന്‍കാര്‍ഡുകള്‍ അലോട്ട് ആവുക എന്നീ സാഹചര്യങ്ങളില്‍. വ്യക്തിയുടെ മരണശേഷം പാന്‍കാര്‍ഡ് എങ്ങനെ ക്യാന്‍സല്‍ ചെയ്യാമെന്ന്് നോക്കാം.
ആരാണ് ചെയ്യേണ്ടത്?
മരിച്ച വ്യക്തിയുടെ നിയമപരമായിട്ടുള്ള അവകാശികള്‍ക്കോ ,ബന്ധുക്കള്‍ക്കോ പാന്‍കാര്‍ഡ് ക്യാന്‍സല്‍ ചെയ്യാനായി ഇന്‍കം ടാക്‌സ് അതോറിററിയിലേക്ക് അപ്ലൈ ചെയ്യാം.
എന്നാല്‍, അപ്ലൈ ചെയ്യും മുമ്പെ, മരണപ്പെട്ട വ്യക്തി ടാക്‌സ് അടയ്ക്കുന്ന ആളായിരുന്നുവെങ്കില്‍ ,അവകാശികള്‍ ആദ്യം തന്നെ മരിച്ചയാളുടെ പേരില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്ത് ഡ്യൂസ് ക്ലിയര്‍ ചെയ്യണം.
ഏത് ഓഫീസിലാണ് ക്യാന്‍സലേഷന്‍ അപ്ലിക്കേഷന്‍ കൊടുക്കേണ്ടതെന്നറിയാന്‍ ഈ ലിങ്കുകള്‍ സന്ദര്‍ശിക്കാം.
റിട്ടേണ്‍ സമര്‍പ്പിക്കാന്‍
മരിച്ചയാളുടെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത് സാമ്പത്തികവര്‍ഷം ഏപ്രില്‍ 1മുതല്‍ മരണതീയ്യതി വരെയുള്ളതാണ്. ഒപ്പം ലീഗല്‍ അവകാശ സര്‍ട്ടിഫിക്കറ്റ്, മരണസര്‍ട്ടിഫിക്കറ്റ്, മരിച്ചയാളുടെ പാന്‍, റിട്ടേണ്‍ ഫയല്‍ ചെയ്യുന്നയാളുടെ പാന്‍ എന്നിവയും വേണം. നോട്ടറൈസ്ഡ് സത്യവാങ്മൂലവും ഒപ്പം വേണം.റിട്ടേണ്‍ ഓണ്‍ലൈന്‍ ആയോ പെര്‍സണ്‍ ആയോ സമര്‍പ്പിക്കാം.
റിട്ടേണ്‍ ഫയല്‍ ചെയ്ത്, ഡ്യൂസ് അടച്ചു കഴിഞ്ഞാല്‍ ബന്ധപ്പെട്ട അസസിംഗ് ഓഫീസിലേക്ക് പാന്‍ ക്യാന്‍സല്‍ ചെയ്യാനുളഅള അപ്ലിക്കേഷന്‍ അയക്കാം. ഒപ്പം മരിച്ചയാളുടെ പാന്‍, ജനനതീയ്യതി, മരണതീയ്യതി എന്നിവയും വേണം. അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്താല്‍ ഒരു അക്‌നോളഡ്ജ്‌മെന്റ് ലഭിക്കും. ഐടി ഡിപ്പാര്‍ട്ട്‌മെന്റ് അപ്ലിക്കേഷന്‍ പരിശോധിച്ച ശേഷം പാന്‍ ക്യാന്‍സല്‍ ചെയ്യും.
മരിച്ചയാളുടെ സംസ്ഥാനത്തു വേണം അയാളുടെ പേരിലുളള നികുതി അടയ്‌ക്കേണ്ടത്.
അയക്കര്‍ സമ്പര്‍ക്ക് കേന്ദ്രയിലൂടേയും ക്യാന്‍സല്‍ ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിക്കാം.