സ്പൈസ്ജെറ്റ് - ആക്സിസ് ബാങ്ക് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി

സ്പൈസ്ജെറ്റ് - ആക്സിസ് ബാങ്ക് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി

കൊച്ചി: രാജ്യത്തിന്‍റെ പ്രിയപ്പെട്ട എയര്‍ലൈനായ സ്പൈസ്ജെറ്റും ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യമേഖലാ ബാങ്കായ ആക്സിസ് ബാങ്കും ചേര്‍ന്ന് വിസയുടെ സഹായത്തോടെ കോ- ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. ഇടപാടുകാര്‍ക്ക് വൈവിധ്യവും ആകര്‍ഷകവുമായ  നിരവധി ആനുകൂല്യങ്ങളാണ് ഈ കാര്‍ഡില്‍ ലഭ്യമാക്കിയിട്ടുള്ളത്. സ്പൈസ്ജെറ്റ് ആക്സിസ് ബാങ്ക് വോയേജ്, വോയേജ് ബ്ലാക്ക് എന്നിങ്ങനെ രണ്ടിനം കാര്‍ഡുകളാണ് പുറത്തിറക്കിയിട്ടുള്ളത്.

സ്പൈസ്ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ  അജയ് സിംഗ്, ആക്സിസ് ബാങ്ക്  മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്ദിരാഗാന്ധി  രാജ്യാന്തര വിമാനത്താവളത്തില്‍ ഈ കാര്‍ഡുകള്‍  ഔദ്യോഗികമായി പുറത്തിറക്കി.

ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ യാത്ര വാഗ്ദാനം ചെയ്യുന്ന വിമാനക്കമ്പനിയുടെ ആദ്യത്തെ ഫ്രീക്വന്‍റ് ഫ്ളയര്‍ പ്രോഗ്രാമായ സ്പൈസ്ക്ലബ്ബിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് മികച്ച യാത്രാനുഭവം സുഗമമാക്കുന്നതിന്  ഈ കാര്‍ഡുകള്‍ ലക്ഷ്യമിടുന്നു.

വോയേജ് ബ്ലാക്ക് ക്രെഡിറ്റ് കാര്‍ഡില്‍ ഉപഭോക്താക്കള്‍ക്ക് ഏഴു ശതമാനം വരെ ആനൂകൂല്യങ്ങള്‍ ലഭ്യമാകുന്നു.  റിവാര്‍ഡ് പോയിന്‍റുകള്‍ ഉപയോഗിച്ച് ഫ്ളൈറ്റുകളും മറ്റും ബുക്കും ചെയ്യാന്‍ സാധിക്കും. കാര്‍ഡ് ഉടമകള്‍ക്ക് സ്പൈസ് ക്ലബ്ബ് അംഗത്വം സൗജന്യമായി ലഭിക്കുന്നു. സ്പൈസ്ക്ലബ്ബ് അംഗങ്ങള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കാര്‍ഡ് ഉടമകള്‍ക്കും ലഭിക്കുന്നു.  ചെക്ക് ഇന്‍ ചെയ്യുന്നതിനും സീറ്റ് തെരഞ്ഞെടുക്കുന്നതിനും മുന്‍ഗണന, സൗജന്യ ഭക്ഷണം തുടങ്ങിയ നിരവധി ആനുകൂല്യങ്ങള്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ പേമെന്‍റാണ് മറ്റൊരു സവിശേഷത.

ഏതൊരു മേഖലയിലുമുള്ള ഇടപാടുകാര്‍ക്കും പ്രയാസമില്ലാതെ പേമെന്‍റ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്പൈസ്ജെറ്റുമായി ചേര്‍ന്ന് കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് ്പുറത്തിറക്കുന്നതെന്ന്  ആക്സിസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.

കാര്‍ഡ്  ഉടമകളുടെ ഓരോ യാത്രയും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്ന് സ്പൈസ്ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞു. ലോകോത്തര യാത്രാനുഭവം സൃഷ്ടിക്കുന്നതിനുള്ള മറ്റൊരു നൂതന ചുവടുവയ്പ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES