വാര്‍ഷിക ചാര്‍ജ്ജില്ലാത്ത അഞ്ച് ക്രെഡിറ്റ് കാര്‍ഡുകള്‍

വാര്‍ഷിക ചാര്‍ജ്ജില്ലാത്ത അഞ്ച് ക്രെഡിറ്റ് കാര്‍ഡുകള്‍

 കാര്‍ഡ് പെയ്‌മെന്റ് ഇന്നു നമുക്ക് ഒഴിച്ചുകൂടാനാകാത്ത സംഗതിയാണ്. എപ്പോഴും പണം കൊണ്ടു നടക്കുന്നതും സേവിങ്‌സ് എക്കൗണ്ടില്‍ സ്ഥിരമായി ബാലന്‍സ് കീപ്പ് ചെയ്യുന്നതും പലപ്പോഴും സാധ്യമാകാറില്ലെന്നതാണ് സത്യം.

ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ സേവനം അല്ലെങ്കില്‍ സാധനം കൈക്കലാക്കൂ പണം പിന്നീട് കൊടുക്കൂവെന്ന സങ്കല്‍പ്പവുമായി എത്തുന്ന ക്രെഡിറ്റ് കാര്‍ഡ് പ്രചാരം നേടാന്‍ തുടങ്ങിയത്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വില്ലനാകാന്‍ ഈ കാര്‍ഡ് മതി. പല പേരില്‍ പല ചാര്‍ജുകളും ഈടാക്കുന്ന കമ്പനികളുണ്ട്. വാര്‍ഷിക ചാര്‍ജ് ഈടാക്കാത്ത ചില കമ്പനികളെ കുറിച്ച് നോക്കാം.

ഐസിഐസിഐ ബാങ്ക് എച്ച്പിസിഎല്‍ കോറല്‍ ക്രെഡിറ്റ് കാര്‍ഡ്. എച്ച്എസ്ബിസി പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ്, എച്ച്ഡിഎഫ്‌സി മണി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, എസ്ബിഐ സിംപിളി സേവ് കാര്‍ഡ്, ആക്‌സിസ് ഇന്‍സ്റ്റാ ഈസി ക്രെഡിറ്റ് കാര്‍ഡ് എന്നിവ അവയില്‍ ചിലതാണ്. ക്രെഡിറ്റ് കാര്‍ഡ് എടുക്കുമ്പോള്‍ വിവിധ ചാര്‍ജുകളെ കുറിച്ച് കൃത്യമായി ചോദിച്ചു മനസ്സിലാക്കണം. എക്‌സിക്യുട്ടീവുകളുടെ മോഹന വാഗ്ദാനങ്ങളില്‍ പെട്ടുപോകരുത്. പിന്നീട് ദുഃഖിക്കേണ്ടി വരും..

Share Article:
5 Best Credit Cards With No Annual Fees In India

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES