ഒരു ക്രെഡിറ്റ് കാര്‍ഡ് നിങ്ങളില്‍ പലരുടെയും സ്വപ്‌നമാകും. എന്നാല്‍ ഇതിനായി ബാങ്കുകള്‍ മുന്നോട്ടു വെയ്ക്കുന്ന നിബന്ധനകള്‍ പലപ്പോഴും നിങ്ങളെ നിരാശപ്പെടുത്താറുമുണ്ടാകും ചില ബാങ്കുകള്‍ മറ്റൊരു മാര്‍ഗ്ഗം മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് എത്ര പേര്‍ക്കറിയാം?
ബാങ്കില്‍ ഒരു നിശ്ചിത തുക ഫിക്‌സഡ് നിക്ഷേപിക്കുക. അതിന്റെ ഗ്യാരണ്ടിയില്‍ നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കും. പ്രധാനമായും ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, എസ്ബിഐ അഡ്വാന്റേജ് പ്ലസ് കാര്‍ഡ് എന്നിവയാണ് ഈ സേവനം നല്‍കുന്നത്.
ഫിക്‌സഡ് ഡിപ്പോസിറ്റിന്റെ 85 ശതമാനമായിരിക്കും നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റ്. ചെറിയൊരു പലിശനിരക്കും ഉണ്ടാകും. തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ അത് സ്വാഭാവികമായും ഫിക്‌സഡ് ഡിപ്പോസിറ്റില്‍ നിന്നും പിടിയ്ക്കും. ചുരുക്കത്തില്‍ കാര്‍ഡ് കൈയിലുള്ളിടത്തോളം കാലം ഫിക്‌സഡ് ഡിപ്പോസിറ്റ് ബ്രെയ്ക്ക് ചെയ്യാന്‍ സാധിക്കും.
എന്നാല്‍ ഇത്രയും ബുദ്ധിമുട്ടി എന്തിനാണ് ക്രെഡിറ്റ് കാര്‍ഡെന്ന് ചിന്തിക്കാന്‍ വരട്ടെ. പലതരത്തിലുള്ള ബില്‍ പെയ്‌മെന്റിനും ഓണ്‍ലൈന്‍ പര്‍ച്ചേസിനും ഷോപ്പിങിനും ക്രെഡിറ്റ് കാര്‍ഡുകള്‍ ഏറെ സൗകര്യമാണ്. ബാങ്കില്‍ നിന്നും ഫിക്‌സഡ് ഡിപ്പോസിറ്റിനുള്ള പലിശ കിട്ടുകയും ചെയ്യും.
കാര്‍ഡ് അത്യാവശ്യമുള്ളവരും മോശമല്ലാത്ത വരുമാനമുള്ളവരും മാത്രം ഈ മാര്‍ഗ്ഗം പരീക്ഷിച്ചാല്‍ മതി. ഇപ്പോള്‍ ഒട്ടുമിക്ക ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളുടെ സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യവും മറക്കരുത്.
.