വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് അവതരിപ്പിച്ച് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് അവതരിപ്പിച്ച് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമായ ഏകീകൃത വില നിര്‍ണ്ണയ സംവിധാനം വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് അവതരിപ്പിച്ച് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. രാജ്യത്തെ മുന്‍നിര ഗോള്‍ഡ് & ഡയമണ്ട് ജ്വല്ലറി റീട്ടെയില്‍ ശൃംഖലകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സ്വര്‍ണ്ണത്തിന്റെ ഗുണനിലവാരത്തിലും സംശുദ്ധിയിലും വിട്ടുവീഴ്ച ചെയ്യാതെ 100% ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തതും ഉത്തരവാദിത്ത ഉറവിടത്തില്‍ നിന്നുള്ളതുമായ സ്വര്‍ണ്ണത്തിന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെ സ്വര്‍ണ്ണ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഒരു സംരംഭം-'വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ്' അവതരിപ്പിച്ചു.

അന്താരാഷ്ടര സ്വര്‍ണ്ണ വില സുതാര്യവും ഏകീകൃതവുമായതിനാല്‍ കസ്റ്റംസ് ഡ്യൂട്ടിയും നികുതികളും ലോകമെമ്പാടും ബാധകമാണ്, ഇന്ത്യയില്‍ പ്രാഥമികമായി ഒരേ നിയുക്ത ബാങ്കുകളില്‍ നിന്നാണ് സ്വര്‍ണം ലഭിക്കുന്നതെങ്കിലും, സ്വര്‍ണ്ണത്തിന്റെ വിലയില്‍ സംസ്ഥാനങ്ങളില്‍ ഉടനീളം അസമത്വം നിലനില്‍ക്കുന്നുണ്ട്. നിര്‍ദ്ദിഷ്ടവും ഗുണനിലവാരം അളക്കാവുന്നതുമായ ഒരു ചരക്കായ സ്വര്‍ണത്തിന്റെ ഇത്തരം വ്യത്യസ്ത വിലനിര്‍ണ്ണയം ഉപഭോക്തൃ താല്‍പര്യത്തെ അനുകൂലിക്കുന്നില്ല. ചില സാഹചര്യങ്ങളില്‍, ഏറ്റവും ഉയര്‍ന്ന സ്വര്‍ണ്ണ നിരക്കും കുറഞ്ഞ നിരക്കും ഉള്ള സംസ്ഥാനങ്ങളിലുള്ള വില വ്യത്യാസം ഗ്രാമിന് 400 രൂപ വരെയാണ്. 

രാജ്യമെമ്പാടും സ്വര്‍ണ്ണം വാങ്ങുന്നവരെ സംരക്ഷിക്കുന്നതിനായി ഒരു ഏകീകൃത വിലനിര്‍ണ്ണയ നയം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. 

ഇന്ത്യയില്‍ സ്വർണ്ണമെന്നത് ശുഭസൂചകം മാത്രമല്ല ഒരു നിക്ഷേപം കൂടിയാണ്. വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് സംരംഭം രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കള്‍ ന്യായമായ വിലയ്ക്ക് സ്വര്‍ണം വാങ്ങുന്നത് ഉറപ്പാക്കും.  ഉത്തരവാദിത്തമുള്ള ഉറവിടത്തില്‍ നിന്ന് അവര്‍ വാങ്ങുന്ന സ്വര്‍ണം സംശുദ്ധവും പവിത്രവുമാണെന്നും ഉറപ്പുവരുത്തുന്നു. ഇന്ത്യയിലുടനീളം, ഉപഭോക്താവിന് അവരുടെ സ്വര്‍ണം വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ താല്‍പ്പര്യപ്പെടുമ്പോഴെല്ലാം തിരിച്ചെടുക്കുമെന്ന ഉറപ്പും മലബാറില്‍ നിന്നുള്ള മറ്റൊരു പ്രധാന ആകര്‍ഷണമാണ്.


കോവിഡ് മഹാമാരി ഈ മേഖലകളില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും സ്വര്‍ണ്ണത്തിന്റെ ആവശ്യം സ്ഥിരമായി ഉയര്‍ന്നുവെന്ന് പുതിയ സംരംഭത്തെക്കുറിച്ച് സംസാരിക്കവെ മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അഹമ്മദ് എംപി പറഞ്ഞു.


ധന്‍തേരസ്, ദീപാവലി എന്നിവയ്ക്കായി ഉപഭോക്താക്കള്‍ അണിനിരക്കുമ്പോള്‍, മലബാറിന്റെ ഏകീകൃത സ്വര്‍ണ്ണ വിലനിര്‍ണ്ണയം രാജ്യത്തെ 120 ഷോറൂമുകളില്‍ ലഭ്യമാണ്. ഗുണനിലവാരത്തിനും വിശിഷ്ടവുമായ ഡിസൈനുകള്‍ക്കും പേരുകേട്ടതാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്. സമ്പൂര്‍ണ്ണ സുതാര്യത കാത്തുസൂക്ഷിക്കുന്നതില്‍ കമ്പനി അഭിമാനിക്കുകയും സ്വര്‍ണം, വജ്രം, പ്ലാറ്റിനം എന്നിവയുടെ ഉത്തരവാദിത്തമുള്ള ഉറവിടങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് യഥാര്‍ത്ഥ ഉല്‍പ്പന്നങ്ങള്‍ നല്‍കുകയും ചെയ്യുന്നു.


വിതരണ ശൃംഖല, സര്‍ട്ടിഫിക്കേഷന്‍, ഡോക്യുമെന്റേഷന്‍ എന്നിവയിലെ നിയമവിരുദ്ധമായ ബിസിനസ്സുകള്‍ തടയുന്നതിന് ഈ മേഖലയ്ക്ക് നിരവധി വെല്ലുവിളികളുണ്ട്.  ഇതിനായി, ഖനന സ്രോതസ്സ് മുതല്‍ വിവിധ സ്ഥാപനങ്ങളില്‍ എത്തുന്നതുവരെയുള്ള ട്രാക്കിംഗ് സംവിധാനം സാധ്യമാക്കുന്നതുവരെ ഈ വ്യവസായം സുതാര്യത തേടേണ്ടതുണ്ട്. വിതരണ ശൃംഖലയിലുടനീളം സ്വര്‍ണം ട്രാക്കുചെയ്യുന്നത് ദുരുപയോഗം തടയാന്‍ സഹായിക്കുകയും സര്‍ക്കാരില്‍ നിന്നുള്ള കര്‍ശനമായ വ്യവസ്ഥകള്‍ ഈ മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യും. ഡ്യൂട്ടിയും മറ്റ് ലെവികളും കുറയ്ക്കുന്നതും സ്വര്‍ണക്കടത്ത് ഇല്ലാതാക്കാന്‍ സഹായിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യും, ഇത് ഈ മേഖലയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയാണ്. പ്രാഥമിക ലക്ഷ്യം എന്ന നിലയില്‍ ഉപഭോക്താവിന് നേട്ടം ഉറപ്പാക്കിക്കൊണ്ട് സുതാര്യവും സന്തുലിതവുമായ കളിക്കളം സൃഷ്ടിക്കുന്നതിനുള്ള മാര്‍ഗത്തിലേക്കുള്ള ഒരു ചുവടുവയ്പാണ് മലബാര്‍ ഒഐഒജിആര്‍.

വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റിന്റെ പ്രാധാന്യം ഇത് ഒരു ഓഫര്‍ അല്ല മറിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഉറപ്പാണെന്ന് മലബാര്‍ ഗോള്‍ഡ് വാഗ്ദാനം ചെയ്യുന്നു. ആകുലതകളില്ലാത്ത ഷോപ്പിംഗ് പ്രാപ്തമാക്കുന്നതിനും ജീവിതകാലം മുഴുവന്‍ അവരുടെ വാങ്ങലുകള്‍ പരിരക്ഷിക്കുന്നതിനും ബ്രാന്‍ഡ് ഉപയോക്താക്കള്‍ക്ക് മാത്രമായി വാഗ്ദാനം ചെയ്യുന്ന ഒരു കൂട്ടം ഉറപ്പുകളാണ് മലബാര്‍ പ്രോമിസ്. എക്‌സ്‌ചേഞ്ചില്‍ 0% കിഴിവ്, തിരിച്ചുവാങ്ങലിന്റെ മികച്ച മൂല്യം എന്നിങ്ങനെയുള്ള നിലവിലുള്ള എല്ലാ ആനുകൂല്യങ്ങളും മുമ്പത്തെപ്പോലെ ലഭിക്കുന്നു. സര്‍ക്കാര്‍ ഉത്തരവില്ലെങ്കിലും ഉപഭോക്താക്കളുടെ താല്പര്യം ഉറപ്പാക്കാന്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് രണ്ട് പതിറ്റാണ്ടിലേറെയായി 100% ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണ്ണ ആഭരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

Keralafinance
business
Share Article:
Malabar gold and diamonds announced one India one gold price service

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES