രാജ്യത്തെ സ്വര്‍ണവിലയെ നിയന്ത്രിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണ്? പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് ഉള്ളത്. അന്താരാഷ്ട്ര സ്വര്‍ണവിപണിയിലെ വിലയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നമുക്ക് കാര്യമായ സ്വര്‍ണ ഖനികള്‍ ഇല്ലാത്തതുകൊണ്ട് ഇറക്കുമതിയെ ആശ്രയിച്ചാണ് ഇന്ത്യന്‍ വിപണി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ അന്താരാഷ്ട്രവിപണിയില്‍ വില കൂടുമ്പോഴും കുറയുമ്പോഴും അത് ഇന്ത്യന്‍ വിലയെയും ബാധിക്കും. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കുറയുന്നും മറ്റൊരു പ്രധാനകാരണമാണ്. ഡോളര്‍ കൂടുതല്‍ കരുത്തുനേടിയാല്‍ സ്വര്‍ണം വാങ്ങാന്‍ ഇന്ത്യന്‍ രൂപ ചെലവാക്കേണ്ടി വരും.