മ്യൂച്ചല്‍ഫണ്ടുകള്‍ ഓഹരിവിലകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കലക്ടീവ് ഫണ്ടാണ്. വിപണിയിലെ കയറ്റിറക്കങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ ഇതിന്റെ വാങ്ങലും വില്‍പ്പനയും നടക്കൂ. എന്നാല്‍ അത്യാവശ്യമായി കുറച്ച് പണം വേണ്ടി വന്നാല്‍ പേടിക്കേണ്ട. മ്യൂച്ചല്‍ഫണ്ടുകള്‍ക്ക് നിങ്ങളെ സഹായിക്കാനാകും.
ഷെയര്‍, ബോണ്ട്, മ്യൂച്ചല്‍ഫണ്ട് എന്നിവയുടെ ഈടില്‍ ബാങ്കുകള്‍ വായ്പ നല്‍കും. തുല്യതുകയ്ക്കുള്ള വായ്പയല്ല നല്‍കുക. മതിപ്പ് വിലയുടെ ഒരു നിശ്ചിത മാര്‍ജിന്‍ ലഭിക്കും.
മ്യൂച്ചല്‍ഫണ്ടുകളാണെങ്കില്‍ ലിക്വിഡ് ഫണ്ടുകള്‍ക്കും ഡെബ്റ്റ് ഫണ്ടുകള്‍ക്കും കുറഞ്ഞ തുകയെ ലഭിക്കുകയുള്ളൂ. അതേ സമയം ഇക്വിറ്റി, ബാലന്‍സ്ഡ് ഫണ്ട് എന്നിവയ്ക്ക് കൂടുതല്‍ തുക ലഭിക്കും. പലിശ നിശ്ചയിക്കുന്നത് വായ്പയുടെ കാലാവധിക്ക് അനുസരിച്ചായിരിക്കും.
പക്ഷേ, ഒരു കാര്യം ലോണ്‍ തിരിച്ചടയ്ക്കാതെ മ്യൂച്ചല്‍ഫണ്ട് വില്‍ക്കാന്‍ സാധിക്കില്ല. ഇനി വായ്പ അടച്ചില്ലെങ്കിലോ മ്യൂച്ചല്‍ഫണ്ട് വിറ്റ് കാശാക്കി ബാങ്കുകള്‍ അതു വരവ് വെയ്ക്കും.