മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് മെച്ചപ്പെട്ട സേവന അനുഭവം ലഭ്യമാക്കുന്ന ഡിജിറ്റല്‍ സംവിധാനമായ എംഎഫ് സെന്‍ട്രലിന് തുടക്കമായി

മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് മെച്ചപ്പെട്ട സേവന അനുഭവം ലഭ്യമാക്കുന്ന ഡിജിറ്റല്‍ സംവിധാനമായ എംഎഫ് സെന്‍ട്രലിന് തുടക്കമായി

കൊച്ചി:  മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് മെച്ചപ്പെട്ട സേവന അനുഭവം ലഭ്യമാക്കുന്ന ഡിജിറ്റല്‍ സംവിധാനമായ എംഎഫ് സെന്‍ട്രലിന് കെഫിന്‍ ടെക്നോളജീസും കാംസും ചേര്‍ന്നു തുടക്കം കുറിച്ചു.  കെഫിന്‍ടെക്, കാംസ്, മ്യൂച്വല്‍ ഫണ്ട് രജിസ്റ്റര്‍ ആന്‍റ് ട്രാന്‍സ്ഫര്‍ ഏജന്‍റുമാര്‍ എന്നിവര്‍ ആംഫിയുമായി  സഹകരിച്ചാണിതു നടപ്പാക്കുന്നത്.

മ്യൂച്വല്‍ ഫണ്ട് സേവനങ്ങള്‍ ലളിതമാക്കുകയും അതിനുള്ള സമയം കുറയ്ക്കുകയും ചെയ്യുന്നതാണ് ഈ സംവിധാനമെന്ന് കാംസ് മാനേജിങ് ഡയറക്ടര്‍ അനുജ് കുമാര്‍ പറഞ്ഞു. ഡിജിറ്റല്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി എല്ലാ മ്യൂച്വല്‍ ഫണ്ടുകള്‍ക്കും തടസമില്ലാത്ത സേവനങ്ങളാവും ഇതിലൂടെ ലഭ്യമാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിലെ ഒരു നാഴികക്കല്ലാണ് എംഎഫ് സെന്‍ട്രലിന്‍റെ തുടക്കം. നിക്ഷേപകര്‍, ഇടനിലക്കാര്‍, അസറ്റ് മാനേജുമെന്‍റ് കമ്പനികള്‍ എന്നിവര്‍ക്ക് ലളിതമായി മുന്നോട്ടു പോകാന്‍ ഇതു സഹായിക്കുമെന്ന് കെഫിന്‍ടെക് സിഇഒ ശ്രീകാന്ത് നഡെല്ല ചൂണ്ടിക്കാട്ടി.

മൂന്നു ഘട്ടങ്ങളിലായി പൂര്‍ണ സജ്ജമാകുന്ന ഈ സംവിധാനത്തിന്‍റെ ആദ്യഘട്ടമായി സാമ്പത്തികേതരഇടപാടുകള്‍, നിക്ഷേപങ്ങള്‍ പരിശോധിക്കല്‍, സംയോജിത അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്.  അടുത്ത രണ്ട് ഘട്ടങ്ങളില്‍ ഒരു മൊബിലിറ്റി പ്ലാറ്റ്ഫോം, സാമ്പത്തിക ഇടപാടുകള്‍, നിരവധി മൂല്യവര്‍ദ്ധിത സേവനങ്ങള്‍ക്കായി ഇക്കോസിസ്റ്റം പങ്കാളികളുമായുള്ള സംയോജനം എന്നിവ ആരംഭിക്കും.

RECOMMENDED FOR YOU: