ആക്സിസ് മ്യൂച്ചൽ ഫണ്ട് സ്പെഷ്യൽ സിറ്റുവേഷന്‍സ് ഫണ്ട് അവതരിപ്പിച്ചു

ആക്സിസ് മ്യൂച്ചൽ ഫണ്ട് സ്പെഷ്യൽ സിറ്റുവേഷന്‍സ് ഫണ്ട് അവതരിപ്പിച്ചു

 വന്‍ വളര്‍ച്ചാ അവസരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ ആക്‌സിസ് സ്‌പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ടിന്‍റെ പുതിയ ഫണ്ട് ഓഫര്‍ ഡിസംബര്‍ നാലു മുതല്‍ 18 വരെ നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളിലെ വന്‍ മുന്നേറ്റങ്ങളെ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടിസ്ഥാന സൂചിക നിഫ്റ്റി 500 ടിആര്‍ഐ ആണ്.

 മഹാമാരിയെ തുടര്‍ന്നുണ്ടായിട്ടുള്ള മാറ്റങ്ങളും അവയുടെ സാധ്യതകളും നിക്ഷേപകര്‍ക്കും പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നതാണ് എല്ലാ തലങ്ങളിലുള്ള ഓഹരികളിലും ശ്രദ്ധ പുലര്‍ത്തുന്ന ഈ പദ്ധതിയുടെ സവിശേഷത.

 നിക്ഷേപകര്‍ക്ക് ദീര്‍ഘകാലത്തില്‍ സമ്പത്തുണ്ടാക്കാന്‍ സഹായിക്കുന്ന പുതിയ പദ്ധതി ആശയങ്ങള്‍  ലഭ്യമാക്കാന്‍ ആക്‌സിസ് എഎംസി എപ്പോഴും ശ്രമിക്കാറുണ്ടെന്ന് ഇതേക്കുറിച്ച് പ്രതികരിക്കവെ ആക്‌സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ചന്ദ്രേഷ് കുമാര്‍ നിഗം പറഞ്ഞു.

സാങ്കേതികവിദ്യയുടേയും പുതിയ നീക്കങ്ങളുടേയും ഫലമായി ലോകം മാറിക്കൊണ്ടിരിക്കുന്നതിന്റെ നേട്ടങ്ങള്‍ നിക്ഷേപകര്‍ക്കും ലഭ്യമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Share Article:
Axis Mutual Fund launches ‘Axis Special Situations Fund’

RECOMMENDED FOR YOU:

no relative items