കാർഷിക വായ്പ്പകൾ എഴുതി തള്ളുമെന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകുന്നതിനെതിരെ മുൻ റിസർവ് ബാങ്ക് ഗവർണ്ണർ രംഗത്ത്.
ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തരുതെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം നോട്ടീസയച്ചു. ഇത്തരത്തിൽ കാർഷിക കടങ്ങൾ എഴുതി തള്ളിയാൽ അത്തരത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാനഹങ്ങളുടെ നില പരുങ്ങളിലാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കാർഷിക പ്രതിസന്ധി എങ്ങനെയൊക്കെയാണ് ഉണ്ടാകുന്നത് എന്ന കാര്യം ഏത് വിധേനയും തിരിച്ചറിയാനായി ചർച്ച നടത്താവുന്നതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രഘുറാം രാജൻ താൻ പങ്കെടുത്ത ‘ഇക്കണോമിക് സ്ട്രാറ്റജി ഫോർ ഇന്ത്യ’ എന്ന റിപ്പോർട്ടിനെ അടിസ്ഥാനമാക്കി നടന്ന ചർച്ചയിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്, സാമ്പത്തികമായി കാണുന്ന അസമത്വങ്ങൾ കൂടുതൽ പ്രതിഫലിക്കുന്നത് കാർഷിക മേഖലയിലാണ്. എന്നാൽ കടം എഴുതിത്തള്ളുന്നതു കൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നുണ്ടോ എന്ന ചോദ്യവും രാജൻ ഇതോടൊപ്പം ഉന്നയിച്ചു.
വായ്പയെടുക്കുന്ന കർഷകർ ഒരുപാട് പേരില്ല , മറിച്ച് സ്വാധീനമുള്ളവർക്കാണ് ഇത്തരം വായ്പ്പകൾ ഏറെയും ലഭിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
വായ്പ്പ എന്ന പ്രക്രിയയെ തന്നെ തകർക്കുന്നതാണ് ഇത്തരത്തിലുള്ള എഴുതി തള്ളലെന്ന് റിസർവ് ബാങ്ക് പലവട്ടം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.