ദില്ലി: ഡെപ്യുട്ടി ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ റിസര്‍വ് ബാങ്കിന്റെ പുതിയ തലവനായി നിയമിക്കാന്‍ സര്ക്കാന് തീരുമാനിച്ചു. രഘുരാം രാജന്റെ പിന്‍ഗാമിയായി സെപ്തംബര്‍ നാലിന് പട്ടേല്‍ അധികാരമേല്‍ക്കും.
ലണ്ടന്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ഓക്സ് ഫോര്‍ഡ് യൂനിവേഴ്സിറ്റിയില്‍ നിന്ന് എംഎഫിലും യേല്‍ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.