സോവറിന്‍ ഗോള്‍ഡ് ബോണ്ട്: അറിയേണ്ട 20 കാര്യങ്ങള്‍

സോവറിന്‍ ഗോള്‍ഡ് ബോണ്ട്: അറിയേണ്ട 20 കാര്യങ്ങള്‍

 നവംബര്‍ 26നാണ് കേന്ദ്ര സര്‍ക്കാര്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ട് പ്രഖ്യാപിച്ചത്. നവംബര്‍ അഞ്ചു മുതല്‍ നവംബര്‍ 20 വരെ ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സ്വീകരിക്കും. വ്യക്തികള്‍ക്ക് ബാങ്കുകളില്‍ നിന്നും പോസ്റ്റ് ഓഫിസുകളില്‍ നിന്നും ബോണ്ട് വാങ്ങാം. എന്തിനാണ് ഗോള്‍ഡ് ബോണ്ട്? നിക്ഷേപമെന്ന രീതിയില്‍ സ്വര്‍ണ നാണയങ്ങളും സ്വര്‍ണ ബിസ്‌ക്കറ്റുകളും വാങ്ങി സൂക്ഷിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ സ്‌കീം പ്രഖ്യാപിച്ചിട്ടുള്ളത്.

സ്‌കീമിനെ കുറിച്ച് 20 കാര്യങ്ങള്‍

1 പദ്ധതിയുടെ പേര്: സോവറിന്‍ ഗോള്‍ഡ് ബോണ്ട്

2 ചേരാനുള്ള യോഗ്യത: ? ഇന്ത്യയിലെ പൗരന്മാര്‍ക്കും കുടുംബങ്ങള്‍ക്കും ട്രസ്റ്റുകള്‍ക്കും യൂനിവേഴ്‌സിറ്റികള്‍ക്കും ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്കും ഇതു വാങ്ങാം.

3 എത്ര: ഒരു ഗ്രാം എന്ന അളവിലാണ് സ്വര്‍ണം വാങ്ങുക

4 കാലാവധി: എട്ടുവര്‍ഷ കാലാവധിക്ക് പണം നിക്ഷേപിക്കാം. എന്നാല്‍ അത്യാവശ്യം അഞ്ചു വര്‍ഷത്തിനു ശേഷം എപ്പോള്‍ വേണമെങ്കിലും സ്‌കീമില്‍ നിന്നു പുറത്തുകടക്കാം.

5 ഏറ്റവും ചുരുങ്ങിയ നിക്ഷേപം: ഏറ്റവും ചുരുങ്ങിയത് രണ്ടു ഗ്രാം സ്വര്‍ണമെങ്കിലും നിക്ഷേപിക്കണം.

6 പരമാവധി: ഒരു സാമ്പത്തിക വര്‍ഷം നിക്ഷേപിക്കാവുന്ന പരമാവധി സ്വര്‍ണം 500 ഗ്രാമാണ്.

7 ജോയിന്റ് ഹോള്‍ഡര്‍: ഒന്നിലേറെ പേര്‍ ചേര്‍ന്ന് നിക്ഷേപിക്കുകയാണെങ്കില്‍ ഒരാള്‍ക്കു മാത്രമേ പരമാവധി പരിധി ബാധകമാകൂ.

8 ഫ്രീക്വന്‍സി: ഒരു നിശ്ചിത ഇടവേളകളില്‍ ഇഷ്യു ഓപണാകും. ക്ലോസ് ചെയ്തു കഴിഞ്ഞാല്‍ അടുത്തതിനായി കാത്തിരിക്കണം.

9 ഇഷ്യു വില: 999 പ്യൂരിറ്റി സ്വര്‍ണവിലയെ അടിസ്ഥാനമാക്കി ഇന്ത്യന്‍ രൂപയിലാണ് വില നിശ്ചയിക്കുക.

10 പണം അടയ്ക്കല്‍: ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍, ക്യാഷ്, ചെക്, ഡിഡി രൂപത്തില്‍ പണം അടയ്ക്കാന്‍ സാധിക്കും.

11 ഇഷ്യു ചെയ്യുന്നത്: സ്റ്റോക്ക് ഹോള്‍ഡിങിന് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇതിനെ ഡീമാറ്റ് രൂപത്തിലേക്ക് മാറ്റാനും സാധിക്കും.

12 റിഡംപ്ഷന്‍ പിരിയഡ്: തൊട്ടുമുമ്പത്തെ ആഴ്ചയിലെ(തിങ്കള്‍ മുതല്‍ വെള്ളി) വിലയുടെ ആവറേജ് കണക്കാക്കിയാണ് ബോണ്ടിന്റെ വില്‍പ്പന വില നിശ്ചയിക്കുക.

13 വില്‍പ്പന: ബാങ്കുകളിലൂടെയും പോസ്റ്റ് ഓഫിസുകളിലൂടെയും ഇതിനെ വിറ്റൊഴിവാക്കാന്‍ സാധിക്കും.

14 പലിശ: സ്വര്‍ണത്തിലൂടെ ലഭിക്കുന്ന ലാഭത്തിനു പുറമെ നിക്ഷേപത്തിന് 2.75 ശതമാനം പലിശ ലഭിക്കും. ഫിക്‌സഡ് റേറ്റിലാണ് ഇതു കാണുക.

15 ജാമ്യം: ബാങ്കുകളിലും മറ്റും ജാമ്യത്തിനായി ഈ ബോണ്ടുകള്‍ ഉപയോഗിക്കാവുന്നതാണ്.

16 കെവൈസി: സ്വര്‍ണം വാങ്ങുന്നതിന് സമാനമായ രീതികള്‍ തന്നെയാണ് ഇവിടെയും. വോട്ടര്‍ ഐഡി അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ്, പാന്‍ അല്ലെങ്കില്‍ ടാന്‍ വേണം.

17 ടാക്‌സ്: ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന പലിശയ്ക്ക് ടാക്‌സ് കൊടുക്കണം. അതേ സമയം സ്വര്‍ണം വില്‍ക്കുമ്പോള്‍ കാപ്പിറ്റല്‍ ഗെയിന്‍ ടാക്‌സും നല്‍കണം.

18 കച്ചവടം: സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലൂടെയും മറ്റും വളരെ എളുപ്പത്തില്‍ ഇതിനെ വില്‍പ്പന നടത്താവുന്നതാണ്.

19 എസ്എല്‍ആര്‍: സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യയ്ക്ക് ഈ ബോണ്ടിന് അര്‍ഹതയുണ്ട്.

20 കമ്മീഷന്‍: സബ്‌സ്‌ക്രൈബ് ചെയ്യുന്ന തുകയുടെ ഒരു ശതമാനമാണ് കമ്മീഷന്‍.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES