ഇന്ത്യയിലെ പ്രമുഖ റോബോട്ടിക്ക്‌സ് കമ്പനിയായ ഇങ്കര്‍ റോബോട്ടിക്ക്‌സ് ശിശുദനത്തിന് മുന്നോടിയായി നവംബര്‍ 13ന് മൂന്ന് മണിക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ സെഷന്‍ സംഘടിപ്പിക്കുന്നു. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ''ഹെല്ലോ റോബര്‍ട്ട്‌സ്'' എന്ന സൗജന്യ സെഷന്‍ വിദ്യാര്‍ത്ഥികളെ ഹ്യൂമണോയിഡ് റോബോട്ടുകളെ കേന്ദ്രീകരിച്ച് പ്രത്യേകം തയ്യാറാക്കിയ ഓൺലൈൻ അനുഭവമാക്കും.
വിദ്യാർത്ഥികൾക്ക് കൗതുകം സൃഷ്ടിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും ഭാവിയിലേക്ക് തയ്യാറായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യുവമനസ്സുകളെ ബോധവത്കരിക്കുന്നതിനുമുള്ള സന്ദേശമാണ് ഈ ഓൺലൈൻ സെക്ഷനിൽ ഒരുക്കിയിരിക്കുന്നത്. റോബോട്ടിക്സ് രംഗത്ത് വിവിധതരം ഹ്യൂമനോയിഡ് റോബോട്ടുകളെകുറിച്ചും മനുഷ്യര്‍ക്ക് അവ നല്‍കുന്ന നേട്ടങ്ങളെക്കുറിച്ചുമുള്ള സെഷനാണിത്.
ഓൺലൈൻ സെക്ഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഓരോ വിദ്യാര്‍ത്ഥിക്കും റോബോട്ടിക്ക് പ്ലേബുക്ക് (റോബോട്ടുകളെക്കുറിച്ചുള്ള കഥകളും ശാസ്ത്ര വിവരങ്ങളും പ്രവര്‍ത്തനങ്ങളും അടങ്ങിയ ത്രൈമാസമായി പ്രസിദ്ധീകരിക്കുന്ന ഇ-ബുക്കാണിത്) ലഭ്യമാകുകയും ചെയ്യും. കൂടാതെ ആകര്‍ഷകമായ നിരവധി സമ്മാനങ്ങള്‍ നേടാനും രംഗത്തെ വിദഗ്ധരുമായി ചോദ്യോത്തരങ്ങളിലൂടെ വിനിമയം നടത്താനുമുള്ള അവസരവുമുണ്ട്.രജിസ്ട്രേഷനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ് (http://bit.ly/hellorobots)
റോബോട്ടിക്ക് സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ട്-അപ്പായ ഇങ്കര്‍ റോബോട്ടിക്ക്‌സ് 2020 ജൂലൈ മുതല്‍ രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ''ഹെല്ലോ റോബോട്ട്‌സ്'' സെഷന്‍ വിജയകരമായി നടത്തി വരുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ റോബോട്ടിക്ക്‌സിനെ കുറിച്ച് ബോധവല്‍ക്കരണം നടത്താനും ഭാവിക്കായി ഒരുങ്ങാന്‍ അവരെ തയ്യാറാക്കുകയുമാണ് ലക്ഷ്യം.