ലിറ്ററിന് 67 കിലോമീറ്റര്‍ മൈലേജ് തരുന്ന ടിവിഎസിന്റെ എക്‌സ്എല്‍ 100 4 സ്‌ട്രോക്ക് മോപ്പഡ് വിപണിയിലെത്തി. ദില്ലിയിലെ എക്‌സ് ഷോറും വില 30174 രൂപയാണ്.
99.7 സിസി കരുത്തുള്ള ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ ഏയര്‍ കൂള്‍ഡ് എന്‍ജിനാണ് ഏറ്റവും വലിയ പ്രത്യേകത. 4.1ബിഎച്ച്പി കരുത്തുള്ള എന്‍ജിന്‍ മികച്ച മൈലേജ് നല്‍കുന്നതോടൊപ്പം മണിക്കൂറില്‍ പരമാവധി 60 കിലോമീറ്റര്‍ വേഗതയില്‍ ആയാസ രഹിതമായി സഞ്ചരിക്കാന്‍ ഉതകുന്ന വിധം രൂപകല്‍പ്പന ചെയ്തതാണ്.
ഇതേ റേഞ്ചിലുള്ള മറ്റ് ഉത്പന്നങ്ങളേക്കാള്‍ മികച്ച സീറ്റിങ് സംവിധാനം, എടുത്തുമാറ്റാവുന്ന പിറകിലെ സീറ്റ്, വീതിയും നീളവും ഉള്ള ഫ്രണ്ട് പ്ലാറ്റ് ഫോം, വലിയ ടാങ്ക്, സ്‌റ്റെയിന്‍ലന്‍സ് സ്റ്റീല്‍ ബ്രെയ്ക്ക് കേബിള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
ഉപഭോക്താക്കള്‍ക്കു ആവശ്യമുള്ള മികച്ച ഉത്പന്നങ്ങള്‍ ഉണ്ടാക്കുകയെന്ന കമ്പനിയുടെ പ്രഖ്യാപിത നയത്തിനു തെളിവാണ് ഈ മോഡല്‍. സാധാരണക്കാരുടെ ബഹുമുഖ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ മോഡല്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. ജനപ്രിയ മോഡലുകളില്‍ ഒന്നാകും ഇതെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല- ലോഞ്ചിങിനോട് അനുബന്ധിച്ച ചടങ്ങില്‍ ടിവിഎസ് മോട്ടോര്‍ കമ്പനി സെയില്‍ ആന്റ് സര്‍വീസ് വൈസ് പ്രസിഡന്റ് ജെ എസ് ശ്രീനിവാസന്‍ പറഞ്ഞു.