കുടുംബത്തിന് വേണ്ട നാലു ഇന്‍ഷുറന്‍സ് പോളിസികള്‍ ഏതെല്ലാം?

കുടുംബത്തിന് വേണ്ട നാലു ഇന്‍ഷുറന്‍സ് പോളിസികള്‍ ഏതെല്ലാം?

എപ്പോഴും എല്ലാവരുടെയും മനസ്സിലേക്ക് കടന്നുവരുന്ന സംശയമാണ് ഒരു കുടുംബത്തിന്റെ സുരക്ഷയ്ക്ക് ഏതൊക്കെ ഇന്‍ഷുറന്‍സ് എടുക്കണമെന്നത്.

1 ടേം പ്ലാന്‍-കുടുംബനാഥന്റെ ഇന്‍ഷുറന്‍സാണ് ഏറ്റവും പ്രധാനം. വരുമാനത്തിന് അനുസരിച്ച് ആവശ്യമായ തുകയ്ക്കുള്ള ഒരു ടേം ഇന്‍ഷുറന്‍സാണ് ആദ്യം ചേരേണ്ടത്. പത്ത് ലക്ഷം കവറേജ് കിട്ടാന്‍ ഏകദേശം രണ്ടായിരം രൂപ മതി.
2 ആക്‌സിഡന്റ് ഇന്‍ഷുറന്‍സ്- കുടുംബനാഥന്‍ അപ്രതീക്ഷിതമായ മരണം സംഭവിച്ചാല്‍ കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് അത്യാവശ്യമാണ്. 10 ലക്ഷത്തിന് ആയിരത്തോളം രൂപ വരും.
3 ഹെല്‍ത്ത് ഇന്‍ഷുറന്‍സ്-പലപ്പോഴും നമ്മുടെ സാമ്പത്തിക നില താളം തെറ്റിക്കുക പെട്ടെന്നുള്ള ചികിസ്താ ചെലവുകളാണ്. ഇതു മറികടക്കാന്‍ നല്ലൊരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പാക്കേജ് സ്വന്തമാക്കണം. മെഡിക്ലെയിം ചാര്‍ജ് കുടുംബത്തിലെ അംഗങ്ങള്‍ക്കനുസരിച്ചാണ് തീരുമാനിക്കപ്പെടുന്നത്.

4 വീടിനും വീടിനുള്ളിലെ മോഷണങ്ങളില്‍ നിന്നും തീപ്പിടുത്തത്തില്‍ നിന്നും സംരക്ഷണം ഉറപ്പാക്കുന്ന ഒരു കവറേജ് നല്ലതാണ്. 9 ലക്ഷം കവറേജിന് ഏകദേശം 500 രൂപയേ ഉള്ളൂ.
ഓരോന്നിലും എത്ര നിക്ഷേപിക്കണമെന്നത് നിങ്ങള്‍ക്ക് തീരുമാനിക്കാം. പക്ഷേ, മൊത്ത വരുമാനത്തിന്റെ അഞ്ചു ശതമാനം ഇതിനായി നീക്കിവെയ്ക്കുന്നതാണ് ബുദ്ധി.

NewsDesk
Insurance
Share Article:
Four must insurance policies for a family

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES