എയര്‍ട്ടെല്‍ ബ്ലാക്ക്; ഗാർഹിക ഉപഭോക്താക്കൾക്ക് രാജ്യത്താദ്യമായി ആൾ ഇൻ വൺ സൊല്യൂഷൻ

എയര്‍ട്ടെല്‍ ബ്ലാക്ക്; ഗാർഹിക ഉപഭോക്താക്കൾക്ക് രാജ്യത്താദ്യമായി ആൾ ഇൻ വൺ സൊല്യൂഷൻ

വീടുകൾ ജോലി സ്‌ഥലങ്ങൾ ആയി മാറിയതോടെ  തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി എയര്‍ട്ടെൽ  സൗകര്യപ്രദമായ എയര്‍ട്ടെല്‍ ബ്ലാക്ക് എന്ന നൂതന സേവനം അവതരിപ്പിച്ചു. മൊബൈൽ, ഡിടിഎച്ച്, ഫൈബർ സേവനങ്ങൾക്കെല്ലാം കൂടി ഒരൊറ്റ പ്ലാൻ അവതരിപ്പിച്ചു.  

എയര്‍ട്ടെല്‍ ബ്ലാക്ക് എന്ന സാങ്കേതിക സംവിധാനം അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ പ്രമുഖ ടെലിക്കോം സേവന ദാതാക്കളായ ഭാരതി ഏയര്‍ട്ടെല്‍ ആണ് ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ പദ്ധതിക്ക്  തുടക്കമിട്ടിരിക്കുന്നത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും വീട്ടില്‍ തന്നെ പരിഹാരം എന്ന് വിശേഷിപ്പിക്കുന്ന എയര്‍ട്ടെല്‍ ബ്ലാക്കില്‍ കസ്റ്റമര്‍ കെയര്‍ സര്‍വീസ് എന്നതിലുപരി അര്‍പ്പണബോധത്തോടുകൂടിയ റിലേഷന്‍ ഷിപ്പ് മാനേജര്‍മാര്‍ സജ്ജമാണെന്നതാണ് മറ്റൊരു സവിശേഷത.

നിലവിലെ എയര്‌‍ടെൽ ഉപഭോക്താക്കൾക്കും പുതിയ സംവിധാനം ഏറെ ​ഗുണകരമാണ്. എല്ലാറ്റിനും ഒരു ബിൽ ആകും എന്നതാണ് വലിയ കാര്യം. പല ബില്ലുകൾക്കായി വ്യത്യസ്ത ദിവസങ്ങൾ വരുന്നതുമൂലം ആശയക്കുഴപ്പം ഒഴിവാക്കാനും ഏതെങ്കിലും റീചാർജ്ജ് മുടങ്ങുകയോ ബിൽ അടയ്ക്കാൻ മറക്കുകയോ മൂലം സേവനം തടസ്സപ്പെടുന്നത് ഒഴിവാക്കാൻ ഇത് വഴി സാധ്യമാകും.

കസ്റ്റമര്‍ കെയര്‍ സര്‍വീസ് വിഭാഗത്തിലാകട്ടെ ഓരോ സെഷനും കൈകാര്യം ചെയ്യാന്‍ അതിന് അനുയോജ്യമായ റിലേഷന്‍ ഷിപ്പ് മാനേജരായിരിക്കും സംസാരിക്കുക. കസ്റ്റമര്‍ കെയര്‍ നമ്പരിലേക്ക് വിളിച്ച് 60 സെക്കന്‍ഡുകള്‍ക്കുള്ളില്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ ഫോണ്‍കോള്‍ സ്വീകരിക്കും.. ഇതിനായി വിപുലമായ ഒരു ടീം തന്നെ എയര്‍ട്ടെല്‍ ബ്ലാക്കിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. മാത്രമല്ല  എയല്‍ടെല്‍ ബ്ലാക്ക് പുതുതായി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും നിലവിലെ പ്ലാന്‍ എയര്‍ടെല്‍ ബ്ലാക്കിലേക്ക് മാറ്റുന്നതിനും ഉള്ള സര്‍വീസ് ചാര്‍ജ് തീര്‍ത്തും സൗജന്യമാണ്. ഇന്‍സ്റ്റലേഷന്‍ ചാര്‍ജും ഈടാക്കുന്നില്ല. കണക്ടിവിറ്റിയിലെയും മറ്റും പരാതി പരിഹരിക്കുന്ന പ്രവര്‍ത്തനങ്ങളും തീര്‍ത്തും സൗജന്യമായിരിക്കും.

തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുക്കാന്‍ പാകത്തില്‍, അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഉചിതമായ രീതിയില്‍ പരിഹാരം കാണാന്‍ കഴിവുള്ള കസ്റ്റമര്‍ കെയര്‍ ടീമിനെ ചുമതലപ്പെടുത്തിയത് നല്ലൊരു ചുവടുവെപ്പായിരിക്കുന്നുവെന്ന് ഭാരതി എയര്‍ടെല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ശാശ്വന്ത് ശര്‍മ്മ പറഞ്ഞു. ഉപഭോക്താക്കളുടെ സൗകര്യത്തിനും, തങ്ങളുടെ സേവനത്തിലെ മനസംതൃപ്തിക്കും വലിയ പ്രാധാന്യവും നല്‍കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. എയല്‍ടെല്‍ ബ്ലാക്ക് കൂടി സേവന സജ്ജമായതോടെ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ശാശ്വന്ത് ശര്‍മ്മ വ്യക്തമാക്കി.

എയര്‍ടെല്‍ ബ്ലാക്ക് ലഭ്യമാകാന്‍

1. എയര്‍ടെല്‍ താങ്ക് ആപ്പ്(Airtel Thank app) ഡൗണ്‍ലോഡ് ചെയ്ത ശേഷം എയര്‍ടെല്‍ ബ്ലാക്ക് പ്ലാൻ തെരഞ്ഞെടുക്കുകയോ നിലവിലെ സേവനങ്ങൾ സംയോജിപ്പിച്ച് നിങ്ങളുടേതായ പ്ലാൻ ഉണ്ടാക്കുകയോ ചെയ്യാം.

2.അടുത്തുള്ള എയര്‍ടെല്‍ സ്റ്റോര്‍ സന്ദര്‍ശിച്ച് എയര്‍ടെല്‍ ബ്ലാക്ക് സ്വന്തമാക്കാം.

3.8826655555 എന്ന നമ്പരിലേക്ക് മിസ്ഡ് കോള്‍ അയക്കുക.  എയര്‍ടെല്‍ എക്‌സിക്യൂട്ടീവ് എയർടെൽ ബ്ലാക്കിലേക്ക് അപ്‌ഗ്രേഡ്  ചെയ്തുതരും.

4. https://www.airtel.in/airtel-black എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

എയര്‍ടെല്‍ ബ്ലാക്ക് താരിഫ്

നിലവിലെ എയര്‍ടെല്‍ ഉപഭോക്താവിന് എയര്‍ടെല്‍ ബ്ലാക്കിന്റെ ഭാഗമായി ഏതെങ്കിലും രണ്ടോ അതിൽ കൂടുതലോ സേവനങ്ങൾ തെരഞ്ഞെടുക്കാവുന്നതും അധിക സേവനം  ആദ്യത്തെ ഒരു മാസം സൗജന്യമായി പ്രയോജനപ്പെടുത്തുകയും ചെയ്യാം.  നിലവില്‍ മൊബൈല്‍ മാത്രം ഉപയോഗിക്കുന്ന ഒരു കസ്റ്റമര്‍ എയര്‍ടെല്‍ ബ്ലാക്കിലേക്ക് മാറിയാല്‍ ഡി ടി എച്ചും ഫൈബര്‍ കണക്ടിവിറ്റിയും ഒരുമാസം സൗജന്യമായി ഉപയോഗിക്കാം.

പ്രതിമാസം 998 രൂപമുതലാണ് എയര്‍ടെല്‍ ബ്ലാക്ക് പ്ലാനുകള്‍ ആരംഭിക്കുന്നത്. ഇതില്‍ രണ്ട്desk മൊബൈല്‍ കണക്ഷനും ഒരു ഡിടിഎച്ചും ഉള്‍പ്പെടുന്നു. നിലവില്‍ ഒരു മൊബൈല്‍ കണക്ഷന്‍ താരിഫ് 499 ആണെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. പ്രതിമാസം 1349 രൂപയുടെ പ്ലാനാണ് മറ്റൊന്ന്. ഇതില്‍ മൂന്ന് മൊബൈല്‍ കണക്ഷനും ഒരു ഡി ടി എച്ചും ഉള്‍പ്പെടുന്നു. 1598 രൂപയുടെ പ്ലാനില്‍ രണ്ട് മൊബൈല്‍ കണക്ഷനും ഒരു ഫൈബര്‍ കണക്ഷനും ഉണ്ടാകും. 2099 രൂപയുടെ പ്രതിമാസ പ്ലാനില്‍ മൂന്ന് മൊബൈല്‍ കണക്ഷനൊപ്പം ഓരോ ഫൈബര്‍ കണക്ഷനും ഒരു ഡി ടി എച്ചും അടങ്ങുന്നു.

Keralafinance
business
Share Article:
airtel black ; all in one solution for users

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES