ബാങ്ക് എക്കൗണ്ടും നിങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും തമ്മില്‍ ഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ബാങ്ക് ട്രാന്‍സാക്ഷനുമായ ബന്ധപ്പെട്ട ഓരോ അലെര്‍ട്ടുകളും ഈ നമ്പറിലേക്ക് എത്തും. കൂടാതെ ഒടിപി, വെരിഫിക്കേഷന്‍ കോഡ് എന്നിവയും മൊബൈലിലേക്കാണ് എത്തുന്നത്. ബാങ്ക് എക്കൗണ്ട് ഡാറ്റാ ബേസില്‍ മൊബൈല്‍ നമ്പര്‍ നല്‍കാതിരിക്കുന്നത് ഒട്ടേറെ പ്രശ്‌നങ്ങളുണ്ടാക്കും. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് ഇങ്ങനെ പറയുന്നത്?
ബാങ്ക് ഇടപാടുകള്‍
മൊബൈല്‍ അലെര്‍ട്ടിലൂടെ ബാങ്ക് ഇടപാടുകള്‍ ട്രാക് ചെയ്യാന്‍ സാധിക്കും. ഷോപ്പിങിനു പോയാലും എടിഎമ്മില്‍ നിന്നു പണമെടുത്താലും ഒരു ഡബിള്‍ ചെക്കിങ് സാധ്യമാകും. എക്കൗണ്ടില്‍ എന്തു ഇടപാട് നടന്നാലും അക്കാര്യം രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് എത്തും.
ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍
ഇന്ന് ഓണ്‍ലൈനിലൂടെയുള്ള ഒട്ടുമിക്ക ഇടപാടുകള്‍ക്കും ഒടിപി നിര്‍ബന്ധമാണ്. ഇത്തരം ഒടിപി കിട്ടണമെങ്കില്‍ മൊബൈല്‍ നമ്പര്‍ വേണം. ഇന്‍കം ടാക്‌സ് ഓഫിസില്‍ നിന്നും ആധാര്‍ ഭവനില്‍ നിന്നുമുള്ള അറിയിപ്പുകളും മൊബൈലിലാണെത്തുക.
ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍
ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടുപോയാല്‍, ആരെങ്കിലും എന്തെങ്കിലും രീതിയിലുള്ള തട്ടിപ്പിനു ശ്രമിച്ചാല്‍ പേടിക്കേണ്ട കാര്യമില്ല. ഉടന്‍ അലെര്‍ട്ട് വരും. കൂടാതെ രജിസ്റ്റര്‍ മൊബൈല്‍ നമ്പറില്‍ നിന്നു വിളിച്ചു പറഞ്ഞാല്‍ ബാങ്ക് കാര്‍ഡ് ഉടന്‍ തന്നെ ബ്ലോക് ചെയ്യാനാകും.
എസ്എംഎസ് അലെര്‍ട്ട്
എക്കൗണ്ട് ബാലന്‍സ് അറിയുന്നതിനും മൊബൈല്‍ നമ്പര്‍ സഹായിക്കും. എക്കൗണ്ടിലുള്ള പണത്തിനനുസരിച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ സാധിക്കും.
ലോണ്‍ പെയ്‌മെന്റ്
പല തിരക്കിനിടയിലും ലോണ്‍, ഇന്‍ഷുറന്‍സ് പോലുള്ള കാര്യങ്ങള്‍ മറന്നു പോകും. എന്നാല്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ കാര്യങ്ങള്‍ കൃ്ത്യമായി നിങ്ങളെ ഓര്‍മ്മപ്പെടുത്തും. ലോണ്‍ ഡ്യൂ ഡേറ്റ് എസ് എംഎസ് രൂപത്തിലെത്തും.
എന്തെങ്കിലും കാരണം കൊണ്ട് മൊബൈല്‍ നമ്പറില്‍ മാറ്റം വേണമെങ്കില്‍ ബാങ്കില്‍ നേരിട്ടെത്തി അറിയിക്കണം. അല്ലെങ്കില്‍ വിവരങ്ങള്‍ നിങ്ങളുടെ പഴയ നമ്പറിലേക്കു തന്നെ പോകുമെന്ന കാര്യം മറന്നു പോകരുത്.