ഓണ്‍ലൈന്‍ ഷോപ്പിങ് അതിവേഗം പ്രചാരം നേടുകയാണ്. ആദ്യം റീട്ടെയില്‍ കടകളില്‍ നിന്നും ഡെസ്‌ക് ടോപ്പ് കേന്ദ്രീകരിച്ച വ്യാപാരമാണ് വര്‍ദ്ധിച്ചതെങ്കില്‍ ഇപ്പോള്‍ മൊബൈല്‍ അപ്ലിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള വില്‍പ്പനയ്ക്കാണ് എല്ലാവരും ശ്രമിക്കുന്നത്. പല ഓണ്‍ലൈന്‍ ഷോപ്പുകളും ആപ്പിലൂടെയുള്ള പര്‍ച്ചേസിന് വന്‍ കിഴിവുകളാണ് പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. മൊബൈലിലൂടെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
1 വ്യത്യസ്ത പാസ് വേര്‍ഡുകള്‍
ആദ്യം വേണ്ടത് നിങ്ങളുടെ മൊബൈലിനു തന്നെ നല്ലൊരു പാസ് വേര്‍ഡ് ഇട്ട് ലോക്ക് ചെയ്യുകയെന്നതാണ്. മൊബൈല്‍ ലോക് ചെയ്യാനും നെറ്റ് ബാങ്കിനും മൊബൈല്‍ അപ്ലിക്കേഷനും വ്യത്യസ്ത പാസ് വേര്‍ഡുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം.
2 ഇ വാലറ്റ് ഉപയോഗിച്ചാണ് ട്രാന്‍സാക്ഷന്‍ നടത്തുന്നതെങ്കില്‍ അത് നിങ്ങളുടെ ട്രാന്‍സാക്ഷന് ലിമിറ്റ് സെറ്റ് ചെയ്യാന്‍ സഹായിക്കും.(പെയു, മൊബിക്വിക്, പെ സാപ്, പോക്കറ്റ്‌സ് എന്നിവ ഇതിനു നല്ല ഉദാഹരണമാണ്)
3 മൊബൈല്‍ പേയ്‌മെന്റ് ആപ്
അപ്ലിക്കേഷനുകള്‍ ഡൗണ്‍ ലോഡ് ചെയ്യുമ്പോള്‍ ശരിയ്ക്കുള്ളതാണോ എന്ന് പരിശോധിക്കണം. ഔദ്യോഗിക സൈറ്റുകളില്‍ നിന്നു മാത്രം അപ്ലിക്കേഷനുകള്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ ശ്രമിക്കുക.
4 ഇന്റര്‍നെറ്റ് കണക്ഷന്‍
സുരക്ഷിതമായ ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ നിന്നു മാത്രം പണം ട്രാന്‍സ്ഫര്‍ ചെയ്യുക. എല്ലാവരും ഉപയോഗിക്കുന്ന ഒരു ഡെസ്‌ക് ടോപ്പില്‍ നിന്നോ ലാപ് ടോപ്പില്‍ നിന്നോ പണം കൈമാറരുത്. പബ്ലിക് വൈഫൈ സംവിധാനവും ഒഴിവാക്കേണ്ടതാണ്.
5 സേഫ് ബാങ്കിങ് ട്രാന്‍സാക്ഷന്‍സ്
പെയ്‌മെന്റ് ആരംഭിക്കുമ്പോള്‍ നിങ്ങളുടെ സൈറ്റിന്റെ അഡ്രൈസ് https എന്നാണോ തുടങ്ങുന്നതെന്ന് ശ്രദ്ധിക്കണം. http(എസ് ഇല്ലെങ്കില്‍) സുരക്ഷിതമല്ലാത്ത സൈറ്റാണ്.
6 എംപിന്‍
മൊബൈല്‍ ട്രാന്‍സാക്ഷന്‍ സാധ്യമാക്കുന്ന എംപിന്‍ ഇടക്കിടെ മാറ്റാന്‍ ശ്രമിക്കണം. മൊബൈല്‍ പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പറാണ് എംപിന്‍. ഈ നമ്പര്‍ ആര്‍ക്കും പറഞ്ഞുകൊടുക്കരുത്. ബ്രൗസര്‍ അപ് ഡേഷനും അപ്ലിക്കേഷനും അപ് ഡേഷനും എപ്പോഴും കൃത്യമായി നടത്തണം.