കേന്ദ്രധനകാര്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഒരു പദ്ധതിയാണ് ഇ-സഹയോഗ്. നികുതി വകുപ്പില്‍ നേരിട്ടെത്തേണ്ട സാഹചര്യങ്ങള്‍ പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രധാനമായും ചെറുകിട നികുതി ദായകര്‍ക്കാണ് ഇതുകൊണ്ട് ഏറ്റവും കൂടുതല്‍ മെച്ചമുണ്ടാവുക.
നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിലുള്ള പോരായ്മകള്‍ എളുപ്പം ചൂണ്ടി കാണിച്ചു തരാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ സംവിധാനമാണിത്. നികുതി വകുപ്പിലെ ഓഫിസുകള്‍ സന്ദര്‍ശിക്കാതെ ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. റിട്ടേണ്‍ നല്‍കിയതിലെ പോരായ്മകള്‍ എസ്എംഎസിലൂടെയും ഇമെയിലൂടെയും ബന്ധപ്പെട്ടവര്‍ക്ക് ലഭ്യമാകും. ഇ-ഫയലിങ് പോര്‍ട്ടലില്‍ ഇതിനുവേണ്ട സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
തര്‍ക്കമുള്ള കണക്കുകളില്‍ ക്ലാരിഫിക്കേഷന്‍ നല്‍കാനും അതുമായി ബന്ധപ്പെട്ട പേപ്പറുകള്‍ ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാനും സാധിക്കുമെന്നതിനാല്‍ ഒട്ടേറെ ആളുകള്‍ക്ക് ഇത് ഉപകാരപ്പെടും.