സുരക്ഷിതമായ ചില ബാങ്കിങ് രീതികള്‍ നിങ്ങളുടെ പണം നഷ്ടപ്പെടുന്നതില്‍ നിന്നും സംരക്ഷണം നല്‍കും. ഉദാഹരണത്തിന് എടിഎം ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പറയാം.
1 കാര്‍ഡും പിന്നും ഒരുമിച്ചു സൂക്ഷിക്കരുത്. പലരും കാര്‍ഡിനൊപ്പം നമ്പറെഴുതി സൂക്ഷിക്കുന്നവരാണ്. ഒരിക്കലും ഇങ്ങനെ ചെയ്യരുത്.
2 കാര്‍ഡ് നിങ്ങളുടെ വ്യക്തിപരമായ ഉപയോഗത്തിനുള്ളതാണ്. ഇതിന്റെ പിന്‍ ആരുമായും ഷെയര്‍ ചെയ്യരുത്.
3 എടിഎം മെഷിനോട് അടുത്ത് നിന്നു വേണം പിന്‍ നമ്പര്‍ എന്റര്‍ ചെയ്യാന്‍. നമ്പര്‍ അടുത്തുള്ളവര്‍ കാണുന്നില്ലെന്ന് ഉറപ്പാക്കണം.
4 എടിഎം മെഷിനില്‍ അപചരിതരില്‍ നിന്നും സഹായം സ്വീകരിക്കരുത്.
5 ട്രാന്‍സാക്ഷന്‍ കഴിഞ്ഞ് പണവും സ്വീകരിച്ച് മടങ്ങുമ്പോള്‍ മെഷിനിലെ ക്യാന്‍സല്‍ ബട്ടണില്‍ അമര്‍ത്താന്‍ മറക്കരുത്. കൂടാതെ കാര്‍ഡും ട്രാന്‍സാക്ഷന്‍ സ്ലിപും എടുത്തുവെന്ന് ഉറപ്പാക്കുക. സ്ലിപ് അവിടെ തന്നെ ഉപേക്ഷിച്ചു പോരരുത്.
6 കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ആ നിമിഷം തന്നെ ബാങ്കിനെ അല്ലെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനത്തിനെ വിവരം അറിയിക്കുക.