ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (“ട്രായ്”) നിർദ്ദേശപ്രകാരം, ബിൽ ആൻഡ് കീപ്പ് ഭരണം 2021 ജനുവരി 1 മുതൽ രാജ്യത്ത് നടപ്പാക്കുന്നു, അതുവഴി എല്ലാ ഇതര നെറ്വർക്കുമായുള്ള ആഭ്യന്തര വോയ്‌സ് കോളുകൾക്കുമായുള്ള ഇന്റർകണക്ട് യൂസസ് ചാർജുകൾ (ഐയുസി) അവസാനിക്കുന്നു. ഐയുസി ചാർജുകൾ നിർത്തലാക്കിയാലുടൻ ഓഫ്-നെറ്റ് ആഭ്യന്തര വോയ്‌സ്-കോൾ ചാർജുകൾ പൂർണമായി മാറ്റാനുള്ള പ്രതിജ്ഞാബദ്ധതയെ മാനിച്ചുകൊണ്ട്, ജിയോ 2021 ജനുവരി 1 മുതൽ എല്ലാ ഓഫ്-നെറ്റ് ആഭ്യന്തര വോയ്‌സ് കോളുകളും സൗജന്യമാക്കും.
2019 സെപ്റ്റംബറിൽ, ബിൽ & കീപ്പ് ഭരണം നടപ്പാക്കാനുള്ള സമയപരിധി 2020 ജനുവരി 1ന് ട്രായ് നീട്ടിയപ്പോൾ, ജിയോയ്ക്ക് ഉപഭോക്താക്കളിൽ നിന്ന് ഓഫ്-നെറ്റ് വോയ്‌സ് കോളുകൾ ഈടാക്കുന്നത് ആരംഭിക്കുകയല്ലാതെ മറ്റൊരു മാർഗവുമിലായിരുന്നു. അങ്ങനെ ചെയ്യുമ്പോൾ, ട്രായ് ഐയുസി ചാർജുകൾ നിർത്തലാക്കുന്നതുവരെ മാത്രമേ ഈ ചാർജ് തുടരുമെന്ന് ജിയോ ഉപയോക്താക്കൾക്ക് ഉറപ്പ് നൽകിയിരുന്നു. ഇന്ന്, ജിയോ ആ വാഗ്ദാനം പാലിക്കുകയും ഓഫ്-നെറ്റ് വോയ്‌സ് കോളുകൾ വീണ്ടും സൗജന്യമാക്കുകയും ചെയ്തു.
സാധാരണ ഇന്ത്യക്കാരനെ VoLTE പോലുള്ള നൂതന സാങ്കേതികവിദ്യകളുടെ ഗുണഭോക്താക്കളാക്കാനുള്ള പ്രതിജ്ഞാബദ്ധതയിൽ ജിയോ ഉറച്ചുനിൽക്കുന്നു. ഞങ്ങളുടെ എല്ലാ ഉപയോക്താക്കൾക്കും ഇനി ജിയോ ഉപയോഗിച്ച് സൗജന്യ വോയിസ് കോളുകൾ ആസ്വദിക്കാൻ കഴിയും.