ആരും കൊതിക്കുന്ന നേട്ടങ്ങളുടെ നെറുകയിലാണ് ഇന്ന് ബൈജൂസ് എഡ് ടെക്ക് കമ്പനി. മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച എഡ്യുക്കേഷൻ ടെക്നോളജി കമ്പനിയാണ് ബൈജൂസ്.
ഇന്ന് ഈ മലയാളിയുടെ കമ്പനി എത്തി നിൽക്കുന്നത് നേട്ടങ്ങളുടെ നെറുകയിലാണ് . ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ എഡ്ടെക് കമ്പനിയാണ് ബൈജൂസ്.
പ്രമുഖ ടെക്‌നോളജി നിക്ഷേപകരും ആഗോള ഇൻറർനെറ്റ്, എന്റർടെയ്‌ൻമെന്റ് കമ്പനിയുമായ നാസ്‌പേഴ്‌സും കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡും (സി.പി.പി.ഐ.ബി.)ചേർന്ന് ബൈജൂസ് എഡ്ടെക്ക് കമ്പനിയിൽ 54 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയതിനെ തുടർന്നാണ് കമ്പനി ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള എഡ്യുടെക്ക് കമ്പനിയായി മാറിയിരിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള ഏറ്റവും മൂല്യമേറിയ അഞ്ചാമത്തെ സ്റ്റാർട്ടപ്പ് എന്ന വിശേഷണത്തിനും ഇനി ബൈജൂസ് അർഹം. ബൈജൂസ് ലേണിംങ് ആപ്ലിക്കേഷന്റെ ഉടമസ്ഥനും സിഇഒയുമായ ബൈജു രവീന്ദ്രൻ പറയുന്നത് സ്ഥാപനത്തെ ലോകത്തെ തന്നെ ഏറ്റവും മൂല്യമുള്ള എഡ്യുക്കേഷൻ കമ്പനിയായി മാറുക എന്നതാണ്. ഫേസ്ബുക്ക് ആദ്യമായി നിക്ഷേപം നടത്തിയതും ബൈജൂസിലാണ് എന്നതും ഏറെ പ്രാധാന്യം അർഹിക്കുന്നു.