ആയുർഫ്രഷ് സാങ്കേതികവിദ്യയുള്ള ഡോ. അക്വാഗാർഡുമായി യുറേക്ക ഫോർബ്സ്

ആയുർഫ്രഷ് സാങ്കേതികവിദ്യയുള്ള ഡോ. അക്വാഗാർഡുമായി യുറേക്ക ഫോർബ്സ്

ഇന്ത്യയിലെ ഏറ്റവും വലിയ ജലശുദ്ധീകരണം ബ്രാന്‍റ് അക്വാഗാർഡ് ആയുർഫ്രഷ് സാങ്കേതികവിദ്യയുള്ള ഡോ. അക്വാഗാർഡ് അവതരിപ്പിച്ചു. ഓരോ ഗ്ലാസ് വെള്ളത്തിലും 7 ആയുർവേദ ചേരുവകളുടെ ഗുണമടങ്ങുന്നതായിരിക്കും ഡോ. അക്വാഗാർഡ് എഡ്ജ് ആയുർഫ്രഷ്, ഡോ. അക്വാഗാർഡ് ക്ലാസിക് ആയുർഫ്രഷ് വാട്ടർ പ്യൂരിഫയറുകൾ. രണ്ട് ടാപ്പുകളുള്ള എഡ്ജ് ആയുർഫ്രഷിന് 25,999രൂപയും 2 ഡിസ്പെൻസിംഗ് ബട്ടണുകളുള്ള ക്ലാസിക് ആയുർഫ്രഷിന് 15,999രൂപയുമാണ് വില.

കറുവാപ്പട്ട, കുരുമുളക്, ഗ്രാമ്പൂ, ജീരകം, ഏലക്കാ, തുളസി, ഇഞ്ചി എന്നിവ ഹൈജീന്‍ സീല്‍ പാക്കിലാണ് ജലശുദ്ധീകരണ കാര്‍ട്രിഡ്ജില്‍ നിറച്ചിരിക്കുന്നത്. ഇതാദ്യമായി ഉപഭോക്താക്കള്‍ക്ക് തന്നെ ഫില്‍റ്റര്‍ സ്വയം മാറ്റാന്‍ സാധിക്കുന്ന ഡു ഇറ്റ് യുവര്‍സെല്‍ഫ് വാട്ടര്‍ ഫില്‍ട്ടര്‍ സിസ്റ്റവും ഇതില്‍  അടങ്ങിയിരിക്കുന്നു.

ഉപഭോക്താക്കള്‍ക്ക് പരമാവധി ആരോഗ്യ സൗഖ്യം നല്‍കുന്ന പ്യൂരിഫയറുകള്‍ പുറത്തിറക്കാന്‍ യുറേക്കാ ഫോര്‍ബ്‌സ് പ്രതിജ്ഞാബദ്ധമാണെന്ന് ചീഫ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫീസര്‍ ശശാങ്ക് സിന്‍ഹ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ആയുര്‍വേദ ചേരുവകള്‍ അടങ്ങിയ നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ആയുര്‍ഫ്രെഷ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keralafinance
business
Share Article:
Eureka Forbes brings to you Dr. Aquaguard™ with Ayurfresh™ technology, in India

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES