രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും പോസ്റ്റ് ഓഫീസ് ഉണ്ടെന്നത് പ്രധാന നേട്ടമാണ്. ഓൺലൈൻ സംവിധാനമെത്തിയതോടെ അക്കൗണ്ട് ഉള്ളവർക്ക് ഏറെ നേട്ടമാണ് കൈവന്നിരിക്കുന്നത്.
ഇന്റർനെറ്റ് ബാങ്കിംങ് സൗകര്യം ലഭ്യമാക്കുന്നതിന് പോസ്റ്റ് ഓഫീസ് സേവിംങ്സ് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്. മൈനർ ആയിട്ടുള്ളവരുടെയും , ലുണാറ്റിക് ആയവരുടെ അക്കൗണ്ടുകളിലും ഇന്റർനെററ് സൗകര്യം ലഭ്യമാക്കില്ല,.
പ്രവർത്തന യോഗ്യമായിട്ടുള്ള ഇമെയിൽ ഐിഡി, വാലിഡായുള്ള പാൻ നമ്പർ, വാലിഡായുള്ള മൊബൈൽ നമ്പർ എന്നിവ നല്‌കേണ്ടതാണ്. ഇബാങ്കിംങ് സൗകര്യം ലഭ്യമാക്കാനായി ebanking.indiapost.gov.in എന്ന സൈറ്റിൽ കൊടുത്തിട്ടുള്ള ഫോം പൂരിപ്പിച്ച് നൽകണം.
ഗ്രാമങ്ങളിലുള്ളവർക്ക് ഏറെ പ്രിയപ്പെട്ടതാണ് പോസ്റ്റ് ഓഫീസ് സേവിംങ്സ്, എല്ലായിടത്തും ഇവ ഉണ്ടെന്നുളളതും ഏത് സാധാരണക്കാർക്കും ഇവയെ ആശ്രയിക്കാമെന്നതും പ്രചാരം വർധിപ്പിക്കുന്നു.
പൊതുമേഖലാ ബാങ്കുകളെയും , മറ്റ് വാണിജ്യ ബാങ്കുകളെയും അപേക്ഷിച്ച് ഒരു അക്കൗണ്ട് തുടങ്ങുന്നത് മുതൽ ഇടപാടുകൾ നടത്തുന്നത് വരെയുള്ള കാര്യങ്ങൾ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ ഏറെ ലാഭകരമാണെന്നുള്ളത് പേയ്മെന്റ് ബാങ്കുകളെ ആകർഷകമാക്കുന്നു.