പോസ്റ്റ് ഓഫീസിലെ സുകന്യസമൃദ്ധി അക്കൗണ്ടില്‍ പണം നിക്ഷേപിക്കാം ഓണ്‍ലൈനായി

പോസ്റ്റ് ഓഫീസിലെ സുകന്യസമൃദ്ധി അക്കൗണ്ടില്‍ പണം നിക്ഷേപിക്കാം ഓണ്‍ലൈനായി

ടാക്സ് സേവിംഗ് നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ പെൺകുട്ടികളുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മാർഗ്ഗമാണ് സുകന്യ സമൃദ്ധി അക്കൗണ്ടുകൾ. ജനുവരി മുതൽ മാർച്ച് വരെയുള്ള ക്വാർട്ടറിൽ ചെറിയ സേവിംഗ്സ് സ്കീമുകളുടെ പലിശനിരക്ക് മാറ്റമില്ലാതെ വച്ചിരിക്കുകയാണ് ഗവൺമെന്‍റ്. സുകന്യ സമൃദ്ധി അക്കൗണ്ടുകളും ഇക്കൂട്ടത്തിലുണ്ട്. എല്ലാ ക്വാർട്ടറിലും സ്മോൾ സേവിംഗ്സ് സ്കീമുകളുടെ പലിശ നിരക്ക് റിവൈസ് ചെയ്യാറുണ്ട്. എസ്എസ്എ തുറന്ന് കഴിഞ്ഞാൽ, എല്ലാ കാര്യങ്ങളും ഓൺലൈനായി മാനേജ് ചെയ്യാനാവും. ഇന്ത്യ പോസ്റ്റ് പെയ്മെന്‍റ്സ് ആപ്പ് ആണ് ഇതിന് സഹായിക്കുന്നത്.. 

ഐപിപിബി ഉപയോഗിച്ച് സുകന്യ അക്കൗണ്ടിലേക്ക് എങ്ങനെ പണം നിക്ഷേപിക്കാമെന്ന് നോക്കാം

  1.  ബാങ്ക് അക്കൗണ്ടില്‍ നിന്നും ഐപിപിബി അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുക
  2.  ഡിഓപി പ്രൊഡക്ട്സിൽ സുകന്യ സമൃദ്ധി അക്കൗണ്ട് തിരഞ്ഞെടുക്കുക.
  3.  എസ്എസ് വൈ അക്കൗണ്ട് നമ്പറും, ഡിഓപി കസ്റ്റമർ ഐഡിയും രേഖപ്പെടുത്തുക.
  4.  ഇൻസ്റ്റാൾമെന്‍റ് കാലയളവും തുകയും തിരഞ്ഞെടുക്കാം.
  5.  പെയ്മെന്‍റ് സക്സസ് ആയാൽ മൊബൈൽ അപ്ലിക്കേഷനിൽ ഐപിപിബി നോട്ടിഫിക്കേഷൻ ലഭിക്കും.
  6.  ഇന്ത്യ പോസ്റ്റ് നൽകുന്ന ഏത് ഇൻവസ്റ്റ് മെന്‍റ് ഓപ്ഷനും ഐപിപിബി ബാസിക് സേവിംഗ്സ് അക്കൗണ്ടിലൂടെ സാധ്യമാകും. 

എസ്എസ് വൈ പുതിയ പലിശനിരക്ക്

ഗവൺമെന്‍റ് നിശ്ചയിക്കുന്ന പലിശ നിരക്ക് എല്ലാ ക്വാർട്ടറിലും റിവൈസ് ചെയ്യപ്പെടും. ഒരു ഫിനാൻഷ്യൽ ഇയറിൽ സുകന്യ സമൃദ്ധിയിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 250രൂപയാണ്. കൂടിയ തുക 1.5ലക്ഷവും. എസ്എസ്എ കാലവധി കഴിയുന്നത് അക്കൗണ്ട് തുറന്ന് 21വർഷങ്ങൾക്ക് ശേഷമാണ്. നിലവിലെ എസ്എസ്എ പലിശ നിരക്ക് 7.6ശതമാനമാണ്.

ദക്ക്പെ ഡിജിറ്റൽ പെമെന്‍റ് ആപ്പ്

കഴിഞ്ഞ മാസം ഗവണ്‍മെന്‍റ് അവതരിപ്പിച്ച ദക് പെ ഡിജിറ്റൽ പെയ്മെന്‍റ്സ് ആപ്പിലും പോസ്റ്റ് ഓഫീസ്, ഐപിപിബി ബാങ്ക് സേവനങ്ങൾ ലഭ്യമാണ്. 

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES