അധികം പിടിച്ച ആദായ നികുതി തിരിച്ചു കിട്ടാനും പല രീതിയിൽ ഈടാക്കിയ നികുതി തുകകൾ മറ്റൊരു രീതിയിൽ തിരികെ എക്കൗണ്ടിലെത്താനും റിട്ടേൺ നൽകുന്നതിലൂടെ സാധ്യമാകും. കൂടാതെ പുതിയ നിയമപ്രകാരം കൂടുതൽ ടിഡിഎസ് നൽകുന്നവർ റിട്ടേൺ കൊടുത്തിട്ടില്ലെങ്കിൽ ഡബിൾ ടിഡിഎസ് ഈടാക്കും.
വായ്പകൾക്കായി ബാങ്കിനെ സമീപിക്കുമ്പോൾ ടാക്സ് റിട്ടേൺ കോപ്പികൾ സമർപ്പിക്കുന്നത് നിങ്ങളുടെ പ്രോസസ് എളുപ്പമാക്കും. ക്രെഡിറ്റ് കാർഡുകളും ഇൻഷുറൻസ് പോളിസികളും എടുക്കുമ്പോൾ കൃത്യമായ റിട്ടേൺ സമർപ്പിക്കുന്നത് സംഗതികൾ വേഗത്തിലാക്കും.
ഇന്ത്യയ്ക്ക് പുറത്തു പോകാൻ ആഗ്രഹിക്കുന്നവർ ടാക്സ് റിട്ടേൺ നൽകുന്നത് വിസാ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും.യുഎസ്, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങൾ പ്രത്യേകിച്ച് .
കൃത്യമായി നികുതി അടയ്ക്കുകയാണെങ്കിൽ നമ്മുടെ ബിസിനസ്സിലോ പ്രൊഫഷനിലോ
നിക്ഷേപത്തിലോ ഉണ്ടായ നഷ്ടങ്ങൾ ക്ലെയിം ചെയ്യാൻ സാധിക്കും. ഇതോടെ അനാവശ്യ നികുതി ഒഴിവായി കിട്ടും.
സ്വയം തൊഴിൽ ചെയ്യുന്നവർക്ക് വരുമാനത്തിന് ഒരു പ്രൂഫും ഇല്ല.ഇത്തരക്കാർക്ക് ടാക്സ് റിട്ടേൺ
ഒരു വരുമാന സർട്ടിഫിക്കറ്റ് പോലെ ഉപയോഗിക്കാൻ സാധിക്കും.മുകളിൽ പല ആവശ്യങ്ങളിൽ
ശമ്പളക്കാരെ പോലെ തന്നെ പരിഗണന കിട്ടുകയും ചെയ്യും.