ആദായനികുതി അടയ്ക്കാനുള്ള തിയ്യതി വീണ്ടും നീട്ടി, അവസാന തിയ്യതി ജനുവരി 10

ആദായനികുതി അടയ്ക്കാനുള്ള തിയ്യതി വീണ്ടും നീട്ടി, അവസാന തിയ്യതി ജനുവരി 10

വ്യക്തി​ഗത ആദായ നികുതി അടയ്ക്കാനുള്ള അവസാന തിയ്യതി സർക്കീർ വീണ്ടും നീട്ടി. പുതിയ തിയ്യതി ജനുവരി 10 ആണ്. നേരത്തെ ഇത് ഡിസംബർ 31 ആയിരുന്നു. കമ്പനികളുടെ തിയ്യതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഉത്തരവനുസരിച്ച് ഫെബ്രുവരി 15, 2021 അവസാന തിയ്യതി.

ജൂലായ് 31നുള്ളിലാണ് സാധാരണ വ്യക്തി​ഗത നികുതികൾ അടയ്ക്കേണ്ടത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ പല ഘട്ടങ്ങളിലായി തിയ്യതികളിൽ മാറ്റം വരുത്തുകയായിരുന്നു.  ലോക്ക് ഡൗണായിരുന്നതിനാൽ പല ഓഫീസുകളും തുറന്നു പ്രവർത്തിക്കാത്തതാണ് തുടർച്ചയായി തിയ്യതികളിൽ മാറ്റം വരുത്താൻ ആദായ നികുതി വകുപ്പിനെ പ്രേരിപ്പിച്ചത്. 

നിശ്ചിത തിയ്യതിക്കുള്ളിൽ റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ കടുത്ത പിഴ നൽകേണ്ടി വരുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

Keralafinance
News
Share Article:
government extends income tax return filing date to January 10

RECOMMENDED FOR YOU:

no relative items