ശിശുദിനത്തോടനുബന്ധിച്ച് ഇന്ത്യയിലുടനീളമുള്ള 6100ലധികം സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ആരോഗ്യകരമായ റോഡ് ഉപയോഗ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് രാജ്യവ്യാപകമായി ''ലിറ്റില്‍ റോഡ് ഓഫീസേഴ്‌സ്'' എന്ന പേരില്‍ ഡിജിറ്റല്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ഡ്രൈവ് സംഘടിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ . എല്ലാത്തിനുമുപരി, റോഡ് സുരക്ഷയെക്കുറിച്ച് ഒരു കുട്ടി ബോധവല്‍ക്കരിക്കപ്പെടുമ്പോള്‍ സുരക്ഷിതമായ ഒരു റോഡ് ഉപയോക്താവും ഇന്നത്തെ സമൂഹത്തിന്റെ യഥാര്‍ത്ഥ സുരക്ഷാ അംബാസഡറും മാത്രമല്ല, ജീവിതത്തിന്റെ ഉത്തരവാദിത്തമുള്ള റൈഡര്‍ കൂടിയാകുകയാണ് ആ കുട്ടി.
കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ റോഡ് സുരക്ഷാ പ്രചാരണത്തിനായി പുതിയ മാര്‍ഗങ്ങള്‍ സ്വീകരിച്ച ഹോണ്ട ''ഹോണ്ട റോഡ് സേഫ്റ്റി ഇ-ഗുരുകുല്‍'' എന്ന പേരില്‍ ഡിജിറ്റല്‍ റോഡ് സുരക്ഷാ പരിപാടി ആരംഭിച്ചു. ഇതിനു കീഴിലാണ് ഇപ്പോള്‍ ഹോണ്ട ലിറ്റില്‍ റോഡ് ഓഫീസേഴ്‌സ് പരിശീലനം രൂപകല്‍പ്പന ചെയ്തത്. നാലാം ക്ലാസിനും എട്ടാം ക്ലാസിനും ഇടയിലുള്ള വിദ്യാര്‍ത്ഥികളെയാണ് പങ്കെടുപ്പിച്ചത്. ഹോണ്ടയുടെ റോഡ് സുരക്ഷാ പരിശീലകര്‍ മൂന്നു ദിവസം കൊണ്ട് 17 നഗരങ്ങളിലെ 50 സ്‌കൂളുകളെ പങ്കെടുപ്പിച്ചു.
കുട്ടികളാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ കരുത്തെന്നും നല്ല റോഡ് ശീലങ്ങള്‍ കുട്ടിക്കാലത്തേ പഠിക്കുന്നതാണ് നല്ലതെന്ന് ഹോണ്ട വിശ്വസിക്കുന്നുവെന്നും ശിശുദിനത്തിന്റെ ഈ സന്തോഷ വേളയില്‍ കുട്ടി റോഡ് ഓഫീസര്‍മാരെ മെനഞ്ഞെടുക്കുകയാണെന്നും അതുവഴി അവര്‍ മാത്രമല്ല റോഡ് സുരക്ഷയെക്കുറിച്ച് ബോധവാന്മാരാകുന്നതെന്നും അവര്‍ അത് കൂട്ടുകാരും വീട്ടുകാരുമായി പങ്കുവയ്ക്കുമെന്നും കുട്ടികള്‍ ഹോണ്ടയുടെ ശ്രദ്ധാകേന്ദ്രമായി തുടരുന്നതിനാല്‍ കൂടുതല്‍ കുട്ടികള്‍ക്ക് സുരക്ഷിത റൈഡിങ് ശീലങ്ങള്‍ പകര്‍ന്നു നല്‍കുന്നതിന് ഹോണ്ട പ്രതിജ്ഞാബദ്ധമാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.
രസകരമായ രീതിയിലാണ് പഠനം സംഘടിപ്പിച്ചത്.കുട്ടികള്‍ തങ്ങളുടെ നിത്യ ജീവിതത്തില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ റോഡ് സുരക്ഷാ നിയമങ്ങളുമായി ചേര്‍ത്തുകൊണ്ടാണ് പരിശീലനം. ഒരു മണിക്കൂര്‍ നീണ്ട പരസ്പര വിനിമയ ഡിജിറ്റല്‍ സെഷന്‍ കുട്ടികള്‍ക്കായുള്ള സുരക്ഷാ ടിപ്പ്‌സുകള്‍, മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും റോഡ് സുരക്ഷയെക്കുറിച്ച് അറിവ് പകരുക, പ്രതിജ്ഞയെടുക്കുക എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് ഇത് സംഘടിപ്പിച്ചത്.